ഇന്ത്യക്കാരായ പ്രശസ്തരായ വ്യക്തികളെയെല്ലാം കടത്തിവെട്ടി പ്രിയവാര്യർ മുന്നിട്ടപ്പോൾ ട്രോളി കൊന്ന് മലയാളികൾ... ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം വാരിക്കൂട്ടിയപ്പോൾ പ്രിയയെ തോളിലേറ്റി അന്യഭാഷാ ആരാധകർ

മലയാളം പതിപ്പായ ഒരു അഡാര്‍ ലൗവിലെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും നായിക പ്രിയ വാര്യര്‍ക്കും രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളുടെ പ്രവാഹമായിരുന്നു. ചിത്രത്തിനും നായിക പ്രിയ വാര്യര്‍ക്കുമെതിരെ ഹേറ്റ് കമന്റുകളും ഡിസ്‌ലൈക്കുകളും നിറഞ്ഞിരുന്നു. അതേസമയം ഇതേ ചിത്രത്തിലെ പാട്ടുകള്‍ അന്യഭാഷകളിലേക്ക് എത്തിയപ്പോള്‍ മികച്ച പിന്തുണയാണ് കിട്ടുന്നത്. ഒരു അഡാര്‍ ലൗവിന്റെ തെലുങ്ക് പതിപ്പ് ലൗവ്വേഴ്‌സ് ഡേയിലെ ഗാനം പുറത്തിറങ്ങിയത്. അരേരേ പിള്ളേ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗാനം പൊളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിനകരനും ഹരിണിയും ചേര്‍ന്നാണ്.
ഒരു ആഘോഷ രാവാണ് ഗാനത്തിന്റെ പശ്ചാത്തലം. പ്രിയ വാര്യര്‍, റോഷന്‍ എന്നിവര്‍ക്കൊപ്പം നൂറിന്‍ ഷെറീഫും ഗാനരംഗത്തിലുണ്ട്. പ്രിയയുടെയും റോഷന്റെയും കണ്ണിറുക്കല്‍ ഈ ഗാനത്തിലുമുണ്ട്. മലയാളത്തില്‍ കിട്ടാത്തതിനേക്കാള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അന്യഭാഷ പതിപ്പ് ഗാനങ്ങള്‍ക്ക് അവിടെ ലഭിക്കുന്നത്.. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തെലുങ്ക് പതിപ്പിലെ ഗാനത്തിന് യൂ ട്യൂബില്‍ കയറി വിമര്‍ശനവും കമന്റുകളും ഇട്ട് ആഘോഷമാക്കുന്നവരില്‍ ഏറെയും മലയാളികളാണ്. മലയാളത്തില്‍ ഗാനങ്ങള്‍ പുറത്തിറക്കാത്തത് പേടി കൊണ്ടാണെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍, പേടിയല്ല, മലയാളികളെ പോലെ അസൂയ ഉള്ളവര്‍ വേറെ ഒരിടത്തും ഇല്ലാത്തത് കൊണ്ടാണെന്നാണ് ആരാധകര്‍ മറുപടി നല്‍കുന്നത്.
ചിത്രത്തിന് അന്യഭാഷ രംഗത്ത് കിട്ടുന്ന കയ്യടി റിലീസിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ‘അരേരേ പിള്ളേ’ എന്നു തുടങ്ങുന്നതാണ് ചിത്രത്തിലെ തെലുങ്ക് ഗാനം. ദിനകരും ഹരിണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഫെബ്രുവരി പതിനാലിനാണ് ചിത്രം പുറത്തിറങ്ങുന്നത്. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍ പ്രതീക്ഷയുടെ തെളിവാണെന്നുപറയാം. ആറ് കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെയാണിത്. ഈ ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനുമുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ ലാഭക്കണക്കുകള്‍ ഈ ചിത്രത്തിന്റേതാകാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും നിലവില്‍ സാറ്റലൈറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അതേസമയം ലോകം കീഴടക്കിയ കണ്ണിറുക്കല്‍ എന്ന് സൈബര്‍ ലോകം വിശേഷിപ്പിച്ച കണ്ണിറുക്കല്‍ തന്നെയാണ് ഇത്തവണ ഗൂഗിളിലും താരമായിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരഞ്ഞെത് പ്രിയാ വാര്യരെയാണ്. ഇന്ത്യക്കാരായ പ്രശസ്തരായ വ്യക്തികളെയെല്ലാം കടത്തിവെട്ടിയാണ് പ്രിയ താരമായത്. ബോളിവുഡ്, ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം പ്രിയയ്ക്ക് പിന്നിലായി. ഒരു പ്രതിഭാസംപോലെ കണ്ണിറുക്കല്‍ കത്തിപ്പടര്‍ന്നതിന് ഇക്കൊല്ലം സൈബര്‍ ലോകം സാക്ഷിയായി. എന്താണ് ഇതിന് പിന്നിലെ മനശാസ്ത്രം എന്ന് പലരും ചിന്തിച്ചുതുടങ്ങി. പ്രത്യേകിച്ച് കാരണങ്ങളില്ലാത്ത, എന്നാല്‍ അനിയന്ത്രിതമായ ഒരു ട്രെന്‍ഡ് ഉയര്‍ന്ന് പൊങ്ങി അവസാനിച്ചത് എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തേക്കായിരുന്നു. ഇതിന്റെ ഭാഗമാണ് ഗൂഗിള്‍ ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളും.
https://www.facebook.com/Malayalivartha























