മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ വന്നു; സിനിമ കഴിഞ്ഞപ്പോള്‍ ആരാധന: മമ്മൂട്ടിയുടെ പ്രതികാരമെന്ന് രാം ഗോപാല്‍ വര്‍മ്മ

ആരെയും യാതൊരു ദാഷണ്യവുമില്ലാതെ വിമര്‍ശിക്കുകയും പരിഹസിക്കുകയും വിവാദങ്ങളില്‍ ചാടുകയും ചെയ്യുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനെതിരെയും ആര്‍.ജി.വി. തന്റെ പരിഹാസവര്‍ഷം ചൊരിഞ്ഞിട്ടുണ്ട്.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളം സന്ദര്‍ശിച്ച വേളയില്‍, ഈ ആള്‍ക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകും എന്നായിരുന്നു ആര്‍.ജി.വി.യുടെ കമന്റ്. മമ്മൂട്ടിക്കെതിരെയായിരുന്നു കൂടുതല്‍ വിമര്‍ശനം. ഇപ്പോഴിതാ ആ വിമര്‍ശനം പ്രശംസയിലേയ്ക്ക് വഴിമാറിയിരിക്കുന്നു.
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയെയും അതിലെ അഭിനയത്തെയും വാനോളം പ്രശംസിച്ച് ആര്‍.ജി.വി.യുടെ ട്വീറ്റ്. വൈഎസ്ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആര്‍.ജി.വി.യുടെ അഭിനന്ദനം. ലക്ഷ്മി എന്‍ടിആര്‍ എന്ന പേരില്‍ ആന്ധ്രയുടെ മറ്റൊരു ഇതിഹാസ നായകന്‍ എന്‍ടിആറിനെ പറ്റിയുളള ആര്‍.ജി.വി.യുടെ സിനിമ ഉടന്‍ റിലീസ് ആകാനിരിക്കെയാണ് ഈ അഭിനന്ദനം എന്നതാണ് ശ്രദ്ധേയം.
യാത്ര ഗംഭീരമായെന്നും വൈഎസ്ആറിനെ പുനരവതരിപ്പിച്ച മഹി വി രാഘവിനും അദ്ദേഹത്തെ തന്നിലേക്ക് ആവാഹിച്ച മമ്മൂട്ടിക്കും അഭിനന്ദനമെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. എന്തായാലും ആര്‍ജിവിയുടെ ട്വീറ്റിന് താഴെ മമ്മൂട്ടി ആരാധകരും കമന്റുകളുമായി എത്തി. മണിരത്നത്തിന്റെ ഓക്കെ കണ്‍മണി കണ്ടതിന് ശേഷം മമ്മൂട്ടിയെ ദുല്‍ഖറുമായി താരതമ്യം ചെയ്ത് തരംതാഴ്ത്തിയ ആര്‍.ജി.വി.യുടെ പഴയ ട്വീറ്റ് തങ്ങള്‍ മറന്നിട്ടില്ലെന്നും ഈ പ്രശംസയ്ക്ക് നന്ദിയുണ്ടെന്നും ആരാധകര്‍ പറയുന്നു.
https://www.facebook.com/Malayalivartha























