പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് പ്രണയചിത്രം പ്രദര്‍ശനെത്തി

വിവാഹശേഷമുള്ള പ്രിയങ്ക ചോപ്രയുടെ ആദ്യ പുതിയ ഹോളിവുഡ് ചിത്രം ഈസിന്റ് ഇറ്റ് റൊമാന്റിക്കിന്റെ ആദ്യ പ്രദര്‍ശനം ലോസ് ആഞ്ചല്‍സില്‍ നടന്നു. ലിയാം ഹെംസ്‌വര്‍ത്തും റെബെല്‍ വില്‍സണും നായകനും നായികയുമായി അഭിനയിക്കുന്ന ഈസിന്റ് ഇറ്റ് റൊമാന്റികില്‍ സുപ്രധാനവേഷമാണ് പ്രിയങ്കക്ക്. പ്രണയത്തെയും പ്രണയസിനിമകളെയും വെറുക്കുന്ന നതാലി എന്ന യുവതിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത കാര്യങ്ങളാണ് ഈസിന്റ് ഇറ്റ് റൊമാന്റികില്‍.
പ്രിയങ്ക, ചിത്രത്തിലെ നായിക റെബെല്‍ വില്‍സണ്‍, സംവിധായകന്‍ എന്നിവര്‍ക്കൊപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് നിക് സൊനാസും ആദ്യ പ്രദര്‍ശനത്തിനെത്തി.

കോമഡിക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം കൈയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഭര്‍ത്താവ് നിക് ജൊനാസിനൊപ്പം സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ പ്രിയങ്ക എത്തി.

https://www.facebook.com/Malayalivartha























