ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ, അല്ലേ...

വൈശാഖന്‍ സംവിധാനം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന 'മധുരരാജ'യുടെ വശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരവിഷയം .
താരത്തിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണും എത്തുന്നുണ്ട്.
മധുരരാജയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ചിത്രം എട്ടു നിലയില്‍ പൊട്ടുമെന്ന് വിമര്‍ശിച്ച വ്യക്തിയ്ക്ക് സംവിധായകന്‍ നല്‍കിയ മറുപടി ചര്‍ച്ചയാകുകയാണ്.

'മധുരരാജ' എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു ഒരാളുടെ കമന്റ്. 'ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ, അല്ലേ' എന്നായിരുന്നു വൈശാഖിന്റെ മാസ് കമന്റ്. സംവിധായകന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

https://www.facebook.com/Malayalivartha























