രാത്രിയില്‍ അപ്‌സരസും നേരം വെളുക്കുമ്പോള്‍ അഭിസാരികയും...പകല്‍മാന്യന്മാരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്

മലയാളി സദാചാരക്കാരെ ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുകയാണ് സന്ദീപ് ദാസ്. അടുത്തിടെ ബോളിവുഡ് നടിയായ സണ്ണി ലിയോണ്‍ രണ്ട് ആണ്‍കുട്ടികളെ വാടകഗര്‍ഭത്തിലൂടെ സ്വന്തമാക്കിയിരുന്നു, ഈ കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ സണ്ണിലിയോണിനെ കുറ്റപ്പെടുത്തി സോഷ്യല്‍ മീഡിയയിലടക്കം പ്രതികരണങ്ങള്‍ വന്നിരുന്നു.
കേരളം പ്രളയത്തില്‍ വീണ ഘട്ടത്തിലും തന്നാലാവുന്ന സഹായം ചെയ്ത നടിയാണ് സണ്ണി ലിയോണെന്നും എന്നാല്‍ ഇതൊന്നും ഓര്‍ക്കാതെ കേരളത്തിലെ ചില സദാചാരസംരക്ഷകരുടെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം കുറിക്കുന്നു.
സണ്ണിലിയോണിനെ പോലെ രണ്ടാം നിര ചിത്രങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിച്ച് അഭിനയിച്ച സില്‍ക്ക് സ്മിതയും,ഷക്കീലയും കൂടുതല്‍ കേട്ടിട്ടുള്ളത് ശാപ വാക്കുകള്‍ മാത്രമാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിച്ച പുരുഷന്‍മാരുടെ പേരുകള്‍ സദാചാരക്കാര്‍ വിട്ടുപോവുകയും ചെയ്യുന്നു. മോഹന്‍ലാലിന്റെ സ്ഫടികത്തിലും മമ്മൂട്ടിയുടെ അഥര്‍വ്വത്തിലും അഭിനയിച്ച സില്‍ക്ക് സ്മിതയുടെ പേര് ആ ചിത്രങ്ങളുടെ പേര് പ്രതിപാദിക്കുന്നി ലേഖനങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത് കാണാനാവും.
ബി ഗ്രേഡ് സിനിമകളില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് ലൈംഗിക ആസക്തി മൂലമാണെന്നാണ് പലരുടെയും ധാരണ.എന്നാല്‍ സ്മിത ആ ജോലി ഇഷ്ടത്തോടെ തെരഞ്ഞെടുത്തതായിരുന്നില്ല.ഒരിക്കലും ഒരു പോണ്‍ സ്റ്റാര്‍ ആകരുതെന്ന് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളോടെല്ലാം അവര്‍ പറയുമായിരുന്നു.സ്മിത രാത്രിയില്‍ പോലും കൂളിംഗ് ഗ്ലാസ് ധരിക്കുമായിരുന്നു .ഒരുപക്ഷേ അവര്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചത് സ്വന്തം കണ്ണുനീരാകാമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പാവങ്ങളെ സഹായിക്കാന്‍ പണം ചെലവഴിച്ച സില്‍ക്ക് സ്മിതയെ മറ്റൊരു കണ്ണിലൂടെ കാണാനാണ് മലയാളികള്‍ ഇഷ്ടപ്പെടുന്നത്.

യുവാക്കളെ ഒരുകാലത്ത് ത്രസിപ്പിച്ച ഷക്കീലയുടെ കഥയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.കുടുംബത്തിന്റെ നിലനില്പിന് വേണ്ടിയാണ് അവര്‍ 'കിന്നാരത്തുമ്ബികള്‍' പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചത്.ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഷക്കീലയും മോശമായിരുന്നില്ല.സമൂഹം ഇന്നും പുച്ഛത്തോടെ കാണുന്ന ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാളെ ദത്തെടുക്കുകയും ചെയ്തു.ഇത്രയൊക്കെ ചെയ്തിട്ടും ഷക്കീല എന്ന പേര് പറയാന്‍ പോലും നമുക്ക് ഇപ്പോഴും മടിയാണ്.

പോണ്‍ വീഡിയോ കാണാന്‍ ഇവിടെ ആളുകളുള്ളതിനാലാണ് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ക്യാമറയ്ക്കുമുമ്ബില്‍ നഗ്‌നരാകേണ്ടി വരുന്നത്. നിവൃത്തികേടുകൊണ്ട് ഒരു സ്ത്രീ സ്വന്തം ശരീരം വില്‍പ്പനയ്ക്കുവെച്ചാല്‍ അവളെ നാം 'പിഴച്ചവള്‍' എന്ന് വിശേഷിപ്പിക്കും.പെണ്ണുടല്‍ തേടിവന്ന പുരുഷന്‍മാരെക്കുറിച്ച് ആരും അന്വേഷിക്കാറില്ല. ഇനിയെങ്കിലും ഈ സ്ത്രീകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം.
https://www.facebook.com/Malayalivartha























