എട്ട് വര്‍ഷമായി വിവാഹത്തില്‍ നിയമപരമായി 'കുടുങ്ങി' കിടക്കുകയാണ്... പ്രണയ ദിനത്തിൽ ഗോപി സുന്ദറിനോട് പ്രണയം തുറന്ന് പറഞ്ഞ് അഭയ ഹിരണ്‍മണി; പ്രണയാര്‍ദ്രമായ മറുപടി നല്‍കി ഗോപി സുന്ദര്‍; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എട്ട് വര്‍ഷമായി വിവാഹത്തില്‍ നിയമപരമായി 'കുടുങ്ങി' കിടക്കുകയാണ് ഗോപി സുന്ദറെന്നും താനും ഗോപിയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും അഭയ കുറിപ്പില്‍ പറയുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും പങ്ക് വച്ച് ഗായിക അഭയാ ഹിരണ്‍മയി. പോസ്റ്റിന് മറുപടിയായി ഗോപി സുന്ദര്‍ എത്തിയതോടെ സംഭവം വൈറലായി. നീയാണ് എന്റെ ജീവിതവും സംഗീതവും എന്നാണ് പോസ്റ്റിന് മറുപടിയായി ഗോപി സുന്ദര്‍ കമന്റ് നല്‍കിയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മുന്‍പേ ഗോസിപ്പ് ഉണ്ടായിരുന്നു.
പ്രണയ ദിനത്തിൽ തന്നെ പരസ്യമായി ഗോപി സുന്ദറിനോട് പ്രണയം തുറന്ന് പറഞ്ഞത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഭയാ തന്റെ പ്രണയം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്ബ് തന്റെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞിട്ടില്ലെന്നും താന്‍ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണെന്നും അഭയ പറയുന്നു. തന്നെ 'കീപ്പ്' എന്നോ 'കാമുകി' എന്നോ അതുമല്ലെങ്കില്‍ കുലസ്ത്രീകള്‍ക്ക് തന്നെ 'കുടുംബം നശിപ്പിക്കുന്നവള്‍' എന്നോ വിളിക്കാമെന്ന് അഭയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. എന്നാൽ അടുത്തിടെ ഗായിക അഭയ ഹിരണ്മയിയോടൊത്തുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചതിന്റെ പേരിൽ ഒരുപാട് പുലിവാല് പിടിച്ചയാളാണ് ഗോപി സുന്ദർ. ‘9 years of togetherness’ എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത ചിത്രം വൻ വിവാദമാണ് ഉണ്ടാക്കിയത്. അഭയ ഹിരണ്മയി ഗോപി സുന്ദറിന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച ചിലർ വിവാഹാശംസകൾ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിനെതിരെ ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ രംഗത്തു വന്നതോടെയാണ് പ്രശ്‌നം വഷളായത്. ഗോപി സുന്ദർ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ ഷെയർ ചെയ്‌ത പ്രിയ ഒപ്പം ഒരുപാട് വിമർശനങ്ങളും ഉന്നയിച്ചിരുന്നു. അതിന് പിന്നാലെ പ്രിയ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു തരത്തിലുള്ള ഒരു ഫോട്ടോ ഗോപി സുന്ദർ തന്നെ ഫേസ്‌ബുക്കിൽ ഇട്ടതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അഭയ ഹിരണ്മയിയെ തന്നോട് ചേർത്ത് തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഗോപി സുന്ദർ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തത്.
https://www.facebook.com/Malayalivartha























