ഭാര്യയുടെ വയറില്‍ ചുംബിച്ച് അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് ദീപന്‍ മുരളി; ഇനി ഞങ്ങൾ മൂന്നാണ്

പ്രണയദിനത്തിൽ ഭാര്യയുടെ വയറില്‍ ചുംബിച്ച് അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് ദീപന്‍ മുരളി. സംഭവം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിനൊപ്പം ഇനി ഞങ്ങള്‍ മൂന്ന് എന്ന അടിക്കുറുപ്പും നല്‍കിയിട്ടുണ്ട്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെയും മായയുടെയും വിവാഹം. ഈ വിവരം ദീപന്‍ മുരളി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭാര്യയുടെ വയറില്‍ ചുംബിക്കുന്ന ചിത്രമാണ് ദീപന്‍ മുരളി പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























