14 ദിവസം പട്ടിണി കിടന്ന കടുവയെപ്പോലെയാണയാള്‍: മണിരത്നത്തെക്കുറിച്ച് രാജീവ് മേനോന്‍

സംവിധായകന്‍ മണിരത്നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. താരങ്ങളെ നോക്കാതെ സംവിധായകനെ നോക്കി സിനിമ കാണണമെങ്കില്‍ അത് മണിരത്നത്തിന്റെത് ആയിരിക്കുമെന്ന് അധിക പേരും അഭിപ്രായപ്പെടാറുണ്ട്. പുതുമയുളള പ്രമേയങ്ങളും വ്യത്യസ്ത കഥാപശ്ചാത്തലങ്ങളുമാണ് മണിരത്നം മിക്ക സിനിമകളിലും ഉപയോഗിക്കാറുളളത്. എന്നാല്‍ മൃഗശാലയിലെ കൂട്ടില്‍ കിടക്കുന്ന കടുവയെ പോലെയാണ് മണിരത്‌നമെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ രാജിവ് മേനോന്‍.
'മണിക്ക് രണ്ട് കാര്യങ്ങളിലേ ചര്‍ച്ചയുള്ളൂ, ഗോള്‍ഫും സിനിമയും. മണിരത്‌നം വളരെ കൂളാണ് ക്യാമറയ്ക്ക് പിറകില്‍. ഞങ്ങള്‍ക്കിടയില്‍ ഒരു ജോക്കുണ്ട് മണിരത്‌നത്തെ പറ്റി. നിങ്ങള് മണിരത്‌നത്തിന്റെ ഓഫീസില്‍ പോയിക്കഴിഞ്ഞാല്‍ അയാളിങ്ങനെ ഒരു പെന്‍സിലും കറക്കിയിരിക്കും. വളരെ സോഫ്റ്റാണ്. പ്രൊഡക്ഷന്‍ മാനേജര്‍ പറയും, ഇവിടെ മണിരത്‌നത്തെ കാണാന്‍ വരുന്നവര്‍ക്ക് അറിയില്ല എന്താണ് വരാന്‍ പോണതെന്ന്. അയാളൊരു ജ്വാലാമുഖിയായി ഇപ്പോള്‍ പൊട്ടാന്‍ പോവുകയാന്ന്.
അതെന്താന്ന് പറഞ്ഞാല്‍ മണിരത്‌നത്തെ മീറ്റ് ചെയ്യുന്ന സമയത്ത് മൃഗശാലയില്‍ കിടക്കുന്ന കടുവയാണ്. അവിടെ വെറുതെ കിടക്കുകയാണ് ഒന്നും ചെയ്യില്ല. പക്ഷേ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന സമയത്ത് അത് അവിടെയും ഇവിടെയും അലഞ്ഞ് സര്‍ക്കസിലെ ടൈഗറാണ്. പക്ഷേ ഷൂട്ടിംഗ് സ്‌പോട്ടില്‍ വരുന്ന സമയത്ത് 14 ദിവസം ശാപ്പാട് കഴിക്കാത്ത കടുവ നിങ്ങളെ നോക്കി കടിക്കാനായിട്ട് വരുന്നതെന്ന് പറയുന്ന പോലെയാണ്.
അങ്ങനെയാണ് മണിരത്‌നം, ഡൂം...എന്ന് ആളങ്ങട് മാറും. പക്ഷേ ഏറ്റവും വിസ്മയകരമായ കാര്യമെന്തെന്ന് വച്ചാല്‍ സിനിമയെന്ന് വച്ചാന്‍ ഭ്രാന്താണ് മണിരത്‌നത്തിന്. മറ്റൊരു ചര്‍ച്ചയും അവിടില്ല'- രാജീവ് മേനോന്‍ പറയുന്നു.
https://www.facebook.com/Malayalivartha























