വാലന്റൈന്‍സ് ഡേ നൈറ്റ് നടക്കാതെ പോയതിന് കാരണം

കൊച്ചിയില്‍ വാലന്റൈന്‍സ് ഡേ നൈറ്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിലകാരണങ്ങളാല്‍ പരിപാടി മാറ്റുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. സ്‌റ്റേജ് ഒരുക്കുന്നതിന് അവര്‍ ആവശ്യപ്പെട്ട സംവിധാനങ്ങള്‍ മുംബൈയില്‍ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ച് ഒരുക്കാന്‍ സാധിക്കില്ല എന്നു വന്നതിനാലാണ് പരിപാടി ഉപേക്ഷിക്കേണ്ടി വന്നതെന്നു സയോണ്‍ ക്രിയേഷന്‍ ഡയറക്ടര്‍ മന്‍സൂര്‍ അലി പറഞ്ഞു.
''സ്‌റ്റേജിനു വേണ്ട സംവിധാനങ്ങള്‍ കാണിച്ച് അവര്‍ രണ്ടാമത് അയച്ച മെയില്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയവര്‍ പറഞ്ഞപ്പോഴാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ മുംബൈയില്‍ നിന്നും മറ്റും എത്തിക്കേണ്ട സംവിധാനങ്ങള്‍ ഒറ്റദിവസം കൊണ്ട് ഒരുക്കാനാവില്ല എന്നറിയിച്ചതിനാലാണ് അവര്‍ പരിപാടിയില്‍ നിന്ന് പിന്‍മാറിയത്. പരിപാടിയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിപാടി പിന്‍വലിക്കാന്‍ കാരണമായി.'' അദ്ദേഹം പറയുന്നു.
അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടക്കാനിരുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ കാര്യമായി വിറ്റു പോയിട്ടില്ല എന്നും സംഘാടകര്‍ പറയുന്നു.

ജോബോയി ആപ്പ് വഴി 80 ടിക്കറ്റുകളും ബുക് മൈ ഷോ ആപ്പ് വഴി 80 ടിക്കറ്റുകളും നേരിട്ട് 30 ടിക്കറ്റുകളുമാണ് ആകെ വിറ്റു പോയത്. കുറെ കോംപ്ലിമെന്ററി ടിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഇത് സാമ്ബത്തികമായി പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും അവരുടെ മറ്റൊരു തീയതി ലഭിച്ചാല്‍ പരിപാടി സംഘടിപ്പിക്കുമെന്നും മന്‍സൂര്‍ അലി പറഞ്ഞു.

https://www.facebook.com/Malayalivartha























