നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള യുവ മലയാളം സംവിധായിക നയന സൂര്യന് ആത്മഹത്യ ചെയ്തു
അന്തരിച്ച പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു നയന സൂര്യന്. ലെനിന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലെ അരങ്ങേറ്റം.യുവ മലയാളം സംവിധായിക നയന സൂര്യനാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു. ആത്മഹത്യ കാരണം വ്യക്തമല്ല. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. 'പക്ഷികളുടെ മണം' എന്ന ചിത്രം നയന തിരക്കഥയെഴുതി സംവിധാനം ചെയ്തതാണ്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള സംവിധായകയാണ് നയന സൂര്യന്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha