നൃത്തപരിപാടിക്ക് വാങ്ങിയത് 37 ലക്ഷം, അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ മലക്കം മറിഞ്ഞ സൊനാക്ഷി സിന്‍ഹയ്ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി
നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി പോലീസ്. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായും എന്നാല്‍ അവസാന നിമിഷം നടി പരിപാടിയില്‍ പങ്കെടുക്കാതെ അതില്‍നിന്നും പിന്മാറുകയായിരുന്നെന്നും സംഘാടകര്‍ പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
നടി പങ്കെടുക്കാത്തത് കാരണം തങ്ങള്‍ക്ക് വന്‍ സാമ്ബത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും നടി പരിപാടിയില്‍ പങ്കെടുത്തില്ലെന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.സംഘാടകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റു നാല് പേര്‍ക്കുമെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha