4 ലക്ഷം അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാതെ കബളിപ്പിച്ചു... ഫഹദ് ഫാസിലിനെതിരെ നിര്‍മ്മാതാവ് ആരോമ മണി
സിനിമയില്‍ അഭിനയിക്കാമെന്നേറ്റ് അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ കബളിപ്പിച്ചു എന്ന് പറഞ്ഞ് പ്രമുഖ നിര്‍മ്മാതാവായ ആരോമ മണി രംഗത്തെത്തി. സുനിതാ പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ഫഹദ് പറ്റിച്ചെന്നാണ് മണി പരാതി ഉന്നയിച്ചിരിക്കുന്നത്.
ഫഹദ് തന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് മണി പറഞ്ഞു. നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം മൂന്ന് തവണ ഡേറ്റ് തെറ്റിച്ചെന്ന് മാത്രമല്ല, തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് വിസമ്മതിച്ചെന്നും മണി ആരോപിക്കുന്നു.
അതേസമയം യുവ സൂപ്പര്‍താരം ആയതുകൊണ്ട് ഫഹദിനെതിരെ പരാതി നല്‍കിയിട്ടും പ്രയോജനം ഉണ്ടായില്ലെന്നും മണി പറഞ്ഞു. ഫഹദ് ഫാസില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്കി. എന്നിട്ടൊന്നും പ്രയോജനമുണ്ടായില്ല. ആരോമയുടെ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന് കാണിച്ച് ഫഹദ് അമ്മയിലൂടെ നല്കിയ കത്തു പോലും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മറച്ചുവച്ചു.
സിനിമക്ക് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തതൊക്കെ തനിക്ക് നഷ്ടമായി. കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് സിനിമയുടെ ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതില്‍ ഫഹദും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. 2012 ല്‍ അഡ്വാന്‍സ് കൊടുത്ത പണത്തിനായി രണ്ടര വര്‍ഷമായി ഞാന്‍ അസോസിയേഷന് ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചിട്ടൊന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും മണി പരാതിപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha