ദിലീപും മഞ്ജു വാര്യരും ഒന്നിക്കുന്നു
വിവാഹ മോചന വിവാദങ്ങള്‍ക്കിടെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത. ദിലീപും മഞ്ജു വാര്യരും ഒന്നിക്കുന്നു. എന്നാല്‍ ജീവിതത്തിലല്ല സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.
നവാഗത സംവിധായകന് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മഞ്ജു അതിഥി വേഷത്തിലാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുവരും ഒരുമിച്ച് വരുന്ന കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ ഇല്ലെന്നാണ് സൂചന.
സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുദിലീപ് ജോടികള്‍ ആദ്യമായി ഒന്നിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ കുടമാറ്റം എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കുടമാറ്റത്തിന് ശേഷം താര ജോടികള്‍ മറ്റ് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിയിലേക്ക് ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജു കൈനിറയെ ചിത്രങ്ങളുമായി വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് മഞ്ജു ദിലീപ് താരദമ്പതികള്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത്.
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ദിലീപും മഞ്ജു വാര്യരും. അതിനാല്‍ തന്നെ ഇവരുടെ ഒത്തുകൂടല്‍ ചിത്രത്തിലാണെങ്കില്‍ കൂടി പ്രേക്ഷകര്‍ക്ക് സന്തോഷം തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha