എല്ലാം കോമ്പ്രമൈസായി... അമല പോളിനെ വിലക്കിയിട്ടില്ല
പ്രശസ്ത താരം അമല പോളിനെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയെന്ന വാര്‍ത്ത തെറ്റെന്ന് പ്രമുഖ ജ്വല്ലറിയുടെ വാര്‍ത്തക്കുറിപ്പ്. മുപ്പത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം കരാര്‍ ലംഘിച്ച് അമല മറ്റൊരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് അമല പോളിനെ കോടതി വിലക്കി എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും അമല നിരപരാധിയാണെന്നും ജ്വല്ലറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. അമല തികച്ചും പ്രഫഷണലായ നടിയാണ്. അടുത്ത വര്‍ഷവും അമലയുമായുള്ള കരാര്‍ തുടരുമെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.
അതേസമയം അമല കരാര്‍ ലംഘിച്ചതിന്റെ പേരില്‍ ജ്വല്ലറി ഉടമ നിയമപരമായി നീങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അമലയുടെ കരിയറിനെ ബാധിക്കുമെന്ന് കണ്ട് കോംപ്രമൈസ് ചെയ്യുകയായിരുന്നു. തുടര്‍ന്നും ഈ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കാമെന്ന് അമല സമ്മതിച്ചതോടെ ജ്വല്ലറി ഉടമയുടെ പരാതിക്ക് പരിഹാരമായി. അങ്ങനെയാണ് ജ്വല്ലറി ഉടമ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha