ബോള്‍ഡ് വേഷങ്ങള്‍ വേണ്ട
ബോള്‍ഡ് വേഷങ്ങള്‍ ബോറടിച്ച് തുടങ്ങിയെന്ന് യുവനടി ഹണി റോസ്. മടി കൂടാതെ ബോള്‍ഡ് വേഷങ്ങള്‍ ചെയ്യുന്ന ഹണി റോസ് ഇനി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തിലാണ്.
ബോള്‍ഡ് വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ അത്തരം വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്ന തോന്നലാണ് ഹണി റോസിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഒരേതരം വേഷങ്ങളില്‍ ഒതുങ്ങാതെ കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങളില്‍ അഭിനയിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്ന് ഹണി റോസ് പറഞ്ഞു. ഒരു മാധ്യമ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്.
സുരേഷ് ഗോപി നായകനാകുന്ന മൈ ഗോഡ് ജയറാം നായകനാകുന്ന സര് സി.പി എന്ന ചിത്രങ്ങളിലാണ് ഹണി റോസ് ഇപ്പോള്‍ അഭിനനയിച്ചുകൊണ്ടിരിക്കുന്നത്. മൈ ഗോഡില്‍ ഒരു ഡോക്ടറുടെ വേഷത്തിലും സര് സിപിയില് പബ്ലിക് റിലേഷന്‍സ് ഓഫീസറായുമാണ് ഹണി അഭിനയിക്കുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ വേഷമാണ് ഈ ചിത്രങ്ങളിലേതെന്ന് ഹണി റോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha