ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലുമെത്തി
വിവാഹിതരായ അനൂപ് മേനോനെയും ക്ഷേമ അലക്സാണ്ടറിനെയും അനുഗ്രഹിക്കാനും ആശംസകള്‍ നേരാനും മമ്മൂട്ടിയും മോഹന്‍ ലാലുമെത്തി. ഇന്നലെ കൊച്ചിയിലെ അനൂപിന്റെ ഫ്ളാറ്റില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
സൂപ്പര്‍ താരങ്ങള്‍ വീട്ടിലെത്തിയ ചിത്രങ്ങള്‍ അനൂപ് മേനോന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നവദമ്പതികള്‍ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും നില്ക്കുന്ന രണ്ട് ചിത്രങ്ങളാണ് അനൂപ് പോസ്റ്റ് ചെയ്തത്. അനുഹ്രഹിക്കാന്‍ മമ്മുക്കയും ലാലേട്ടനും എത്തി. അനുഗ്രഹാശംസകള്‍ നേര്‍ന്ന തങ്ങളുടെ ലക്ഷക്കണക്കിന് സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.
ദിലീപും ഇരുവര്‍ക്കും ആശംസകള്‍ നേരാന്‍ അനൂപ് മേനോന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha