Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷ്ടിക ചുമന്ന് ആഴ്ചയില്‍ കിട്ടുന്ന 270 രൂപ വീട്ടില്‍ കൊടുത്ത് തുടങ്ങിയതായിരുന്നു ജീവിതം; രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്: ചോദ്യപേപ്പര്‍ വാങ്ങിക്കാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന കാലത്ത് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി 600 രൂപയ്ക്ക് ഞാന്‍ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്- മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു...

16 MAY 2019 10:29 AM IST
മലയാളി വാര്‍ത്ത

രഞ്ജു രഞ്ജിമാർ എന്ന മേക്കപ്പ് ആർട്ടിസ്റ്റ് മലയാളികൾക്ക് അപരിചിതയല്ല. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമാർ അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്നിരിക്കുകയാണ്. മലയാള സിനിമയില്‍ മുന്‍നിര അഭിനേത്രികളുടെ എല്ലാം ഇഷ്ടസൗഹൃദത്തിന്റെ ഉടമ കൂടിയാണ് ഇവര്‍. താരവിവാഹങ്ങളുടെ എല്ലാം അണിയറയില്‍ ചമയമൊരുക്കുന്നതും രഞ്ജു തന്നെ. പ്രതിസന്ധികള്‍ ഏറെ അതിജീവിച്ചാണ് ഈ ഉയരങ്ങളില്‍ അവര്‍ എത്തിയത്. ഇതിനിടെ തന്‍റെ ദാരിദ്ര്യം നിറഞ്ഞ പഴയകാല ജീവിതം വിശദാമാക്കുകയാണ് ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ ഇഷ്ടികക്കളത്തില്‍ ജോലിക്ക് പോയ നിര്‍ഭാഗ്യവാനായ വ്യക്തിയാണ് ഞാന്‍. ശരീരം ഒരു പുരുഷന്‍റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ഇഷ്ടിക ചുമന്ന് ആഴ്ചയില്‍ കിട്ടുന്ന 270 രൂപ വീട്ടില്‍ കൊടുക്കുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എന്ന വിഷമം ഇന്നും മനസ്സിലുണ്ട്' - രഞ്ജു പറഞ്ഞു. ഒരു മാധ്യമത്തിന് മുമ്പിലാണ് രഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ആണ്- പെണ്ണ് എന്ന വേര്‍തിരിവില്‍ നിന്നും മാറിനിന്ന് ജീവിക്കേണ്ടി വന്നപ്പോളും തന്‍റെ അമ്മ മാത്രമാണ് പ്രചോദനം നല്‍കി കൂടെ നിന്നതെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.

'ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്‍റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറ‍ഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്‍റെ കമ്മ്യൂണിറ്റിയില്‍പ്പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചത്. രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു.

ഒരിക്കല്‍ സിനിമാസെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്നപ്പോള്‍ അതിന് കാരണക്കാരായ ആളോട് ഞാന്‍ പറഞ്ഞു, നാളെ സിനിമാ മെഖല എന്‍റെ പിന്നില്‍ ക്യൂ ില്‍ക്കും., അന്ന് നിങ്ങലീ ഫീല്‍ഡില്‍ ഉണ്ടാകില്ല. ദൈവനിശ്ചയമാകാം അയാള്‍ ഇന്ന് ഫീല്‍ഡിലില്ല. ഞാനാണെങ്കില്‍ മേക്കപ്പ് മേഖലയില്‍ കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

ചോദ്യപേപ്പര്‍ വാങ്ങിക്കാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്‍റെ വീട് ഞാന്‍ വാങ്ങി. 600 രൂപയ്ക്ക് ലൈന്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. ആ കെട്ടിടത്തിന്‍റെ ഉടമ ഇന്ന് എന്‍റെ കാര്‍ ഡ്രൈവറാണ്. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ലോകത്തില്‍ ആര്‍ക്കും മറ്റുള്ളവരെ കളിയാക്കാനും കുറ്റപ്പെടുത്താനും അവകാശമില്ല. വെറും ആറടി മണ്ണിന് അപ്പുറത്തേക്ക് നമുക്ക് ഒന്നിനും അവകാശമില്ല. ജീവിതത്തില്‍ ഇനിയും മുമ്പോട്ട് പോകേണ്ടതുണ്ട്' - രഞ്ജു രഞ്ജിമാര്‍ വിശദമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (23 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends