Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് മുരളീധരന്‍; കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ടൂറിസം വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഇത്തവണ മന്ത്രി പദവിയില്ല

30 MAY 2019 09:29 PM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രിയായി വി. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയില്‍ മുരളീധരന്‍ എത്തുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുരളീധരന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് മുരളീധരന്‍. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ടൂറിസം വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഇത്തവണ മന്ത്രി പദവിയില്ല. 

വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ മുരളീധരന് വൈകുന്നേരം മൂന്നോടെയാണ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മോദി നടത്തിയ ചായസത്കാരത്തിന് എത്തണം എന്ന അറിയിപ്പ് ലഭിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആണ് വിവരം ഫോണില്‍ വിളിച്ചറിയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് ഈ മന്ത്രി സ്ഥാനമെന്നായിരുന്നു മുരളീധരരന്റെ ആദ്യ പ്രതികരണം.

നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മന്ത്രിസഭയുടെ ഭാഗമാക്കിയത്. ജനങ്ങളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ ഈ ഉത്തരവാദിത്വം നിറവേറ്റാ നുള്ള പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തലശേരി സ്വദേശിയായ മുരളീധരന്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി യായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് ഏറെ പ്രവര്‍ത്തിച്ച വി.മുരളീധരന് പാര്‍ട്ടി കേന്ദ്ര നേതൃവുമായി അടുത്തബന്ധമുണ്ട്. ഇതിനു പുറമേ ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും അദ്ദേഹത്തെ സഹായിച്ചു. തലശേരിക്ക് സമീപം എരഞ്ഞോളിയാണ് മുരളീധരന്റെ ജന്മദേശം. അഛന്‍ ഗോപാലന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ എന്‍.വി.ദേവകി െ്രെപമറി സ്‌കൂള്‍ ടീച്ചറായിരുന്നു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (40 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (50 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (57 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (7 hours ago)

Malayali Vartha Recommends