Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഡിഷന് സാരിധരിച്ചു വരാൻ സംവിധായകൻ തന്നോട് ആവശ്യപ്പെട്ടു ; വിജയ് ദേവേരെക്കൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ വഴങ്ങി കെടുക്കണമെന്നായിരുന്നു ആവശ്യം ;സംവിധായകനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

12 JUNE 2019 03:09 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച ഒന്നായിരുന്നു മീടു വെളിപ്പെടുത്തൽ. ഹോളിവുഡിൽ ആരംഭിച്ച്‌ പിന്നീട് തെന്നിന്ത്യൻ സിനിമയിൽ വരെ വൻ ആക്രോശങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. നടിമാർക്ക് പുറമേ, സിനിമയിലെ സാങ്കേതിക പ്രവർത്തകരായ വനിതകളും മീടു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു . ഇവരുടെ വെളിപ്പെടുത്തൽ വൻ ഞെട്ടലോടെയാണ് ആരാധകർ നേരിട്ടത്. ഇപ്പോൾ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെലുങ്ക് നടി ശാലു രംഗത്തെത്തിയിരിക്കുകയാണ്. തെലുങ്ക് സംവിധായകനെതിരെയാണ് നടിയുടെ വെളിപ്പെടുത്തൽ .
സംവിധായകന്റെ പേര് പറയാതെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

വിജയ് ദേവേരെക്കൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ വഴങ്ങി കെടുക്കണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. സിനിമയുടെ ഓഡിഷന് സാരിധരിച്ചു വരാൻ സംവിധായകൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. അയാളുടെ ഓഫീസിൽ വെച്ചാണ് അഭിമുഖം എന്നാണ് പറഞ്ഞിരുന്നത്. മേൽ വിലാസവും നൽകിയിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും മനസ്സിലായത്. പിന്നീട് മോശമായ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അപ്പോൾ ശരീരം വിയർക്കാൻ തുടങ്ങി. അയാൾ എസി ഓൺ ചെയ്തു. ചതി മനസ്സിലായതിനെ തുടർന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ആ സംവിധായകൻ ഒരിക്കലും സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പരാതിപ്പെടാൻ ശ്രമിക്കാത്തതെന്നും ശാലു പറഞ്ഞു. സിനിമയിൽ നിന്ന് തനിക്ക് ആദ്യമായിട്ടല്ല ഇത്തരം അനുഭവം നേരിടേണ്ടി വന്നതെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാദത്തിന് തൊട്ട് പിന്നാലെ ശാലുവിന്റെ വീഡിയോ വൈറലായിരുന്നു. ഓരാളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന് നേരം അസഭ്യവർഷവുമായി ചിലർ രംഗത്തെത്തുകയായിരുന്നു.വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends