Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദിത്യൻ തന്നെ അപമാനിച്ചെന്ന് നടി ജീജ സുരേന്ദ്രന്‍ പറഞ്ഞതെന്തിന്? സത്യാവസ്ഥ വെളിപ്പെടുത്തി അമ്പിളി ദേവി

12 JUNE 2019 05:17 PM IST
മലയാളി വാര്‍ത്ത

ആദിത്യ ജയന്‍ തന്നെ അപമാനിച്ചുവെന്ന് വെളിപ്പെടുത്തി മിനിസ്ക്രീന്‍ താരം ജീജ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ അത്മയില്‍ നിന്ന് ആദിത്യ ജയനെ പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ആദിത്യനെ കുറിച്ച്‌ വെളിപ്പെടുത്തിയത്. ഇതിനെതിരെ പ്രതികരണവുമായി ആദിത്യന്റെ ഭാര്യയും, നടിയുമായ അമ്ബിളി ദേവി രംഗത്തെത്തിയിരിക്കുകയാണ്.

ഈ വിഷയത്തെ കുറിച്ച്‌ അധികം സംസാരിക്കാന്‍ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തില്‍.ശാരീരികമായ ചില വിഷമതകള്‍ കാരണം കഴിഞ്ഞ മീറ്റിംഗില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തില്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവര്‍ത്തകയാണ് എന്നെ കേള്‍പ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവര്‍ത്തകര്‍ മീറ്റിംഗില്‍ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു. ഒരു സംഘടനാ മീറ്റിങ്ങില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ സംഘടനയുടെ തുടക്കം മുതല്‍ അതില്‍ ഉള്ള ഒരു അംഗം ആണ്.സംഘടനയുമായി എനിക്കോ എന്റെ ഭര്‍ത്താവിനോ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ഭര്‍ത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവര്‍ത്തകരും യാതൊരു പരാതിയും സംഘടനയില്‍ പറഞ്ഞിട്ടില്ല.ഒരു വര്‍ക്ക്‌ സെറ്റിലും അദ്ദേഹം ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല.

ഒരു പ്രമുഖ ചാനല്‍ പ്രോഗ്രാമില്‍ വിവാഹ ആശംസകള്‍ പറയുന്ന രീതിയില്‍ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ആയി എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടന പ്രസിഡന്റ്‌ ആയ ശ്രീ. കെ.ബി.ഗണേഷ് കുമാര്‍, ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീര്‍ത്തിപ്പെടുത്താന്‍വേണ്ടി മനപ്പൂര്‍വ്വം ഞങ്ങള്‍ ഒരു ചാനല്‍ പ്രോഗ്രാമിലും പോയിട്ടില്ല.

പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയില്‍ എന്റെ ഭര്‍ത്താവ് പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. ഞങ്ങള്‍ക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുമ്ബോള്‍ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകള്‍ എനിക്ക് ഉണ്ട്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവര്‍ക്കും നല്ലത് വരട്ടെ . പല ഓണ്‍ലൈന്‍ മാധ്യമങ്ങളും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്കൊണ്ടാണ് ഈ ന്യൂസ്‌ പോസ്റ്റ്‌ ചെയ്യുന്നത്- അമ്ബിളി ദേവി കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends