15 വര്‍ഷത്തിന് ശേഷം മാധവന് സിമ്രാന് താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു
15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ശാസ്ത്രജ്ഞന് നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്ററി ദ നമ്ബി എഫക്ട്' എന്ന ചിത്രത്തില്‍ മാധവന് സിമ്രാന് താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ നമ്ബി നാരായണന്റെ ഭാര്യയുടെ വേഷത്തിലാണ് സിമ്രാന് എത്തുക.
മാധവന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം അറിയിച്ചത്.മാധവനും സിമ്രാനും തിരുച്ചെല്വന് ഇന്ദിര ദമ്ബതികളായെത്തിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് റോക്കറ്ററി.
റോക്കറ്ററിയില്‍ നമ്ബി നാരായണനായാണ് മാധവന് എത്തുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ജയിലിടയ്ക്കപ്പെട്ട ശാസ്ത്രജ്ഞന് നമ്ബി നാരായണന്റെ ജീവിതകഥ കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് മാധവന് പറഞ്ഞു.
https://www.facebook.com/Malayalivartha