Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡലിംഗിലൂടെ സിനിമയിലെത്തിയ നടി ചഞ്ചലിനെ മറന്നോ? താരത്തിന്റെ ചിത്രങ്ങൾ വൈറൽ

17 JUNE 2019 02:36 PM IST
മലയാളി വാര്‍ത്ത

ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായിക ചഞ്ചലിനെ അത്രപ്പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല, മോഡലിങ്ങില്‍ നിന്നും സിനിമയിലേക്കെത്തിയെങ്കിലും സിനിമയില്‍ സജീവമാകാത്ത താരം ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിൽ കുഞ്ഞാത്തോല്‍ എന്ന സാങ്കല്‍പ്പീക കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്.

ചുരുണ്ട് നീണ്ട മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. മോഡലിങ്ങിലൂടെയാണ് ചഞ്ചല്‍ സിനിമയിലേക്ക് എത്തിയത്. 1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തുകയായിരുന്നു. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും താരം അവതരിപ്പിച്ചിട്ടുണ്ട്. 1998-99 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്ന ചഞ്ചല്‍ വിരവിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.


ലോഹിതദാസ് സംവിധാനം ചെയ്ത അവര്‍ ഓര്‍മ്മച്ചെപ്പിലും ഋഷിവംശം എന്ന ചിത്രങ്ങളിലും താരം നായികയായി എത്തി. ലാല്‍, ദിലീപ്, ബിജുമേനോന്‍ എന്നിവരായിരുന്നു ഒര്‍മ്മച്ചെപ്പില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ സമീറ എന്ന നായിക കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്.വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഹരിശങ്കറിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലാണ് ചഞ്ചലിപ്പോള്‍. നിഹാര്‍, നിള എന്ന മകനും മകളുമാണ് താരത്തിനുളളത്. മകളെ കണ്ടാല്‍ കുഞ്ഞു ചഞ്ചലിനെപോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയില്‍ നിന്നും വിട്ടു നിൽക്കുമ്പോഴും നൃത്ത രംഗത്ത് താരം സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends