Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസ്

17 JUNE 2019 05:03 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പൊലീസ് കേസ്. വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തത്. കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്‌സ് 24 x 7 നെതിരെയും കേസുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, സമൂഹമാധ്യമങ്ങള്‍ വഴി അപകതീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് ശ്രീകുമാര്‍ മേനോനാണ് ചെയ്തിരുന്നത്. എന്നാല്‍ ഇടക്കാലത്ത് ഈ കരാര്‍ കമ്പനി പുതുക്കിയില്ല. ഇക്കാര്യത്തിലുള്ള വിരോധത്താല്‍ മാത്യു സാമുവലുമായി ചേര്‍ന്ന് സ്ഥാപനത്തിനെതിരേ അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ തകര്‍ക്കുകയായിരുന്നു പിന്നിലുള്ള ലക്ഷ്യമെന്നും പരാതിയിലുണ്ട്. കല്യാണ്‍ ജ്വല്ലേവ്‌സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ജനറല്‍ മാനേജര്‍ കെ ടി ഷൈജുവാണ് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends