Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്!! എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം... തുറന്നടിച്ച് റോഷന്‍

19 JUNE 2019 01:01 PM IST
മലയാളി വാര്‍ത്ത

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തരായ താരങ്ങളാണ് പ്രിയ പ്രകാശ്​ വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന് ചിത്രത്തിലൂടെയാണ് പ്രിയയും റോഷനും ചലച്ചിത്ര ലോകത്തേക് ചുവടുവയ്ക്കുന്നത്. സിനിമ വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും പാട്ട് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. ചിത്രത്തിലെ നായിക പ്രിയ വാര്യ‌രെ വിമര്‍ശിച്ച്‌ സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

ചിത്രത്തിലൂടെ റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തി അവിചാരിതമായെന്നും എന്നാല്‍ അവര്‍ ആകെ മാറിപ്പോയെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. ഒമര്‍ ലുലുവിന്റെ വിമര്‍ശനത്തെ കുറിച്ചും റോഷന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ താന്‍ കണ്ടു. അദ്ദേഹത്തിനോട് പ്രതികരിക്കാനൊന്നും താന്‍ ഇല്ല. എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്. സെറ്റില്‍ ഒരു കാര്യത്തിനു പോലും അദ്ദേഹം തങ്ങളെ ഫോഴ്സ് ചെയ്യാറില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്പെയ്സു തരാറുണ്ട്. അതു പോലെ സെറ്റില്‍ ഭയങ്കര ഫ്രീഡമായിരുന്നു.

ഒമറിനെ കൂടാതെ ഇരുവരെ വിമര്‍ശിച്ച്‌ ചിത്രത്തിലെ മറ്റൊരു നായിക നൂറിന്‍ ഷെരീഫും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ മറുപടിയുമായി റോഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് നൂറിന്‍ ഷെരീഫിനോട് പ്രത്യേകിച്ച്‌ ഒരു പ്രശ്നവും ഇല്ലെന്നും റോഷന്‍ പറഞ്ഞു. നൂറിന്റെ ആ അഭിമുഖം താനും കണ്ടിരുന്നു. അപ്പോഴാണ് ആദ്യമായി ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. തനിക്ക് ആരുമായും ഒരു പ്രശ്നവുമില്ലെന്നും റോഷന്‍ ആവര്‍ത്തിച്ചു, നൂറിനുമായി ഒരു ഫോട്ടോ ഷൂട്ട് ഒരുക്കിയാല്‍ വരുമോ എന്നുള്ള ചോദ്യത്തിന് വരും എന്നായിരുന്നു റോഷന്റെ പ്രതികരണം. ജമേഷ് ഷോയിലാണ് ഉയര്‍ന്നു വന്ന ആരോപണങ്ങളോട് പ്രതികരിച്ചത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends