Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാനൽ ഷോയ്ക്കിടെ ഫ്ലോറിൽ വീണു,7 വർഷം ചികിത്സിച്ചു:- ചാനലുകാർ പോലും തിരിഞ്ഞു നോക്കിയില്ല! ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയത്ത് ജീവനെ പോലെ കൊണ്ടു നടന്ന സുഹൃത്തുക്കൾ കണ്ണിൽ ചോരയില്ലാത്ത ആ പ്രചരണം നടത്തി- വെളിപ്പെടുത്തലുമായി നടി സിനി വർഗീസ്

19 JUNE 2019 04:10 PM IST
മലയാളി വാര്‍ത്ത

സീരിയലിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം തേടിയ താരമാണ് സിനി വർഗീസ്. ഇപ്പോഴിതാ നായികയായും വില്ലത്തിയായും തിളങ്ങുന്ന താരം തനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തോട് മനസ് തുറന്ന സിനിയുടെ വാക്കുകൾ ഇങ്ങനെ...

‘‘സീരിയൽ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീൽഡിലേക്കു വന്ന ആളല്ല ഞാൻ. മൂന്നാം വയസ്സു മുതൽ നൃത്തം പഠിക്കാൻ തുടങ്ങി. ഭരതനാട്യം ആയിരുന്നു പ്രധാന ഇനം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തിൽ സമ്മാനം കിട്ടി. അങ്ങനെയാണ് സീരിയൽ രംഗത്തേക്ക് വിളി വരുന്നത്. കൂട്ടുകാരി ആയിരുന്നു ആദ്യ സീരിയൽ. പ്രസാദ് നൂറനാട് ആയിരുന്നു സംവിധായകൻ. പിന്നീട്, കൈനിറയെ സീരിയലുകൾ തേടി വന്നു. ആരോഗ്യ കാര്യത്തിലും, ശരീര - സൗന്ദര്യ സംരക്ഷണത്തിലും ഒന്നും ഞാൻ അത്ര ശ്രദ്ധാലു ആയിരുന്നില്ല. അതു കൊണ്ടു തന്നെ തടി അൽപ്പം കൂടി എനിക്ക്.

പിന്നെ, തൈറോയ്ഡിന്റെ പ്രശ്നവും. ഈ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ചിലർ, അതും ഞാൻ ജീവനെ പോലെ കൊണ്ടു നടന്നവർ എനിക്കെതിരെ കണ്ണിൽ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാൻ അഭിനയം നിർത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി. ഉദ്ഘാടനങ്ങൾ പോലും കിട്ടാതെയായി. കാരണം ഞാൻ അഭിനയം നിർത്തി എന്നു പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെ ആണല്ലോ...!


ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അത്. എന്തിനാണ് പ്രിയ കൂട്ടുകാർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല. ഓർക്കുമ്പോൾ വേദന തോന്നാറുണ്ട്. ഏറെ വേദനിപ്പിച്ച മറ്റൊരു അനുഭവം ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണ്. ആ ചാനലിന്റെ ഒരു ഷോയിൽ ഞാനും പങ്കെടുത്തിരുന്നു. ഷോയ്ക്കിടയിൽ ഞാൻ വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വർഷത്തോളം ചികിൽസയിൽ തുടർന്നു.

ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. കലാകാരന്മാരും കലാകാരികൾക്കും ഒരു ഡിസ്പൊസിബിൾ ഗ്ലാസിന്റെ വില മാത്രം കിട്ടുന്ന അവസ്ഥ. എന്തായാലും ഒഴുക്കിനെതിരെ നീന്തുകയാണ്. ജീവിച്ചല്ലേ പറ്റൂ’’ സിനി കൂട്ടി ചേർത്തു. സ്പൈഡർ ഹൗസ് എന്ന സിനിമയിലൂടെ നായികയായാണ് വെള്ളിത്തിരയിൽ സിനി അരങ്ങേറ്റം കുറിച്ചത്. ഹാപ്പി ജേർണി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡാന്‍സിലൂടെ കരിയര്‍ ആരംഭിച്ച സിനി കൂട്ടുകാരി എന്ന ടെലിവിഷന്‍ പരമ്പരിയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് ഒത്തിരി ശ്രദ്ധിക്കപ്പെട്ട സീരിയലുകളില്‍ അഭിനയിച്ച സിനി സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒരേ സമയം പൊസിറ്റീവ് വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ചെയ്തതിലൂടെ സിനി പ്രേക്ഷകര്‍ക്കിടയില്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയായിരുന്നു. രുദ്രവീണ എന്ന സീരിയലിലെ പൊസിറ്റീവ് വേഷത്തില്‍ നിന്ന് നേരെ പോയത് ചക്രവാകം എന്ന സീരിയലിലെ നെഗറ്റീവ് വേഷത്തിലേക്കാണ്. കുഞ്ഞാലി മരയ്ക്കാര്‍, സ്ത്രീധനം എന്നീ സീരിയലുകളിലും സിനി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends