Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനയിക്കാൻ താല്പര്യമില്ലാതെ നിൽക്കുമ്പോഴായിരുന്നു തന്നെ തേടി ആ ഓഫർ എത്തിയത്- സംവൃത

19 JUNE 2019 05:18 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. ഇപ്പോള്‍ ബിജു മേനോന്‍ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സംവൃത മടങ്ങി വരവിന് ഒരുങ്ങുകയാണ്. അതേസമയം താന്‍ സിനിമയിലേക്കെത്തിയത് എങ്ങനെയെന്ന് സംവൃത ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കയാണ്. സിനിമയിലേക്ക് വരാന്‍ താത്പര്യമില്ലാതിരുന്ന സമയത്ത് ആകസ്മികമായിട്ടാണ് രസികനിലേക്ക് താന്‍ എത്തിയതെന്നാണ്് താരം വെളിപ്പെടുത്തുന്നത്.

എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് സംവൃത പഠിച്ചത്. പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ നിന്നു പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന്‍ ലാല്‍ജോസും ഛായാഗ്രഹകന്‍ രാജീവ് രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്ന് നടി പറയുന്നു. തന്റെ കുടുംബസുഹൃത്തായ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞിട്ടാണ് അവര്‍ തന്നെ കാണാന്‍ വന്നത്. തലേ ദിവസം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിലഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു. ഇവര്‍ വരുമെന്ന് അമ്മ വിളിച്ചു പറഞ്ഞെങ്കിലും ചെല്ലില്ലെന്നാണ് താന്‍ കരുതിയത്. പെട്ടെന്ന് അവര്‍ എത്തിയതോടെ റൂംമേറ്റ്സ് തന്നെ റെഡിയാക്കി വിടുകയായിരുന്നുവെന്നും സംവൃത പറയുന്നു.

അവരുടെ മുന്നില്‍ ചെന്ന് നിന്നപ്പോഴെക്കും നെര്‍വസ് ആയി. അവര്‍ ഉയരമൊക്കെ ചോദിച്ചു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച്‌ അതൊക്കെ എടുത്തു കൊണ്ടു പോയി. അല്‍പ സംയം കഴിഞ്ഞ് തന്നെ സെലക്‌ട് ചെയ്തെന്ന് വീട്ടിലേക്ക് വിളിച്ച്‌ പറഞ്ഞെന്നും അടുത്ത ദിവസം മുതല്‍ രസികന്റെ ഷൂട്ടിങ്ങ് തുടങ്ങിയതായും സംവൃത പറയുന്നു. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രമായി പാര്‍വതിയെ കണ്ടപ്പോള്‍ വലിയ ആരാധന തോന്നിയിരുന്നുവെന്നും അങ്ങനെയൊരു റോള്‍ ലഭിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹവും തോന്നിയിരുന്നുവെന്നും സംവൃത പറയുന്നു. സിനിമിയില്‍ നിന്നും വിട്ടു നിന്നപ്പോഴും നിരവധി നല്ല കഥാപാത്രങ്ങള്‍ തന്നെ തേടി എത്തിയിരുന്നുവെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃതയുടെ മടങ്ങി വരവിന് കാത്തിരിക്കയാണ് ഇപ്പോള്‍ ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends