Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾമറവിയ്ക്കും മായ്ക്കുവാനാമോ; പ്രണയത്തെ മരണത്തിനുപോലും തോൽപിക്കാനാകില്ലെന്നു ഒരിക്കൽ കൂടി ഓര്‍മിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ

21 JUNE 2019 02:32 PM IST
മലയാളി വാര്‍ത്ത

പ്രണയത്തെ മരണത്തിനുപോലും തോൽപിക്കാനാകില്ലെന്നു ഒരിക്കൽ കൂടി ഓര്‍മിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. പ്രിയപ്പെട്ടവരെ മരണം വേർപെടുത്തിയാലും അവരുടെ ഓർമ്മകൾ ഒരലയായി മനസ്സിനെയെന്നും തഴുകികൊണ്ടേയിരിക്കും. പ്രണയം അനശ്വരമാണ്.

പ്രണയത്തിന്റെ 17 വർഷം പൂർത്തിയാക്കുമ്പോൾ ഭാര്യ ശാന്തിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. ‘അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾമറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം’, ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്കൊണ്ട് ബിജിപാൽ കുറിച്ചു.

മുന്‍പും സാമൂഹ്യമാധ്യമങ്ങളിൽ ഭാര്യയുടെ ഓർമ്മകൾ ബിജിബാൽ പങ്കുവച്ചിരുന്നു. 'പുഞ്ചിരിപ്പാല്', 'എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്', 'ഹൃദയാഭിരാമി', 'നിറങ്ങൾ തൻ നൃത്തം' തുടങ്ങിയ കുറിപ്പോടെയാണ് ശാന്തിയുടെ വീഡിയോകളും ചിത്രങ്ങളും ബിജിബാൽ പങ്കുവച്ചത്. ബിജിബാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച പോസ്റ്റുകളില്‍ പകുതിയിലേറെയും ശാന്തിയെക്കുറിച്ചുള്ള ഓർമ്മകളാണ്.

2017-ലാണ് ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ‌ നേടിയിരുന്നു.2002 ജനുവരി 21നായിരുന്നു ബിജിബാലിന്റേയും ശാന്തിയുടേയും വിവാഹം. ദയ ബിജിബാൽ, ദേവദത്ത് എന്നിവരാണ് മക്കൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends