Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസ് ചാനൽ റിയാലിറ്റി ഷോയ്ക്കിടെ മത്സരാർത്ഥിയെ അറസ്റ്റ് ചെയ്ത് പോലീസ്; തടയാൻ നിൽക്കാതെ മത്സരാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും

22 JUNE 2019 03:03 PM IST
മലയാളി വാര്‍ത്ത

ചാനൽ റിയാലിറ്റി ഷോയായ 'ബിഗ് ബോസ് മറാത്തി'യുടെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കെ, മത്സരാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് മുംബയ് പൊലീസ്. പരിപാടിയുടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അഭിജിത് ബിച്ചുകാലേയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബിച്ചുകാലേയുടെ അറസ്റ്റ്. പൊലീസ് എത്തുന്നത് കണ്ട് പരിപാടിയുടെ മറ്റ് മത്സരാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും ഞെട്ടിയെങ്കിലും അറസ്റ്റിന് തടസ്സം നില്‍ക്കാനോ അഭിജിത്തിനെ സംരക്ഷിക്കാനോ ഇവര്‍ തയാറായില്ല. 2015 മുതല്‍ നിലവിലുള്ള വണ്ടിച്ചെക്ക് കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിലിരിക്കുന്നത്.

കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിജിത്ത് ഇതിന് തയാറായിരുന്നില്ല. ഒടുവില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. നിരവധി തവണ മുനിസിപ്പാലിറ്റി മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ അഭിജിത്ത് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റത്തവണ പോലും ജയിക്കാനായിട്ടില്ല.

മുംബയിലെ സത്താരെയില്‍ നിന്നും, കിഴക്കന്‍ ഗോറേഗാവോണില്‍ നിന്നുമുള്ള പൊലീസ് സംഘങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്യാനായി മുംബയ് ഫിലിം സിറ്റിയിലുള്ള 'ബിഗ് ബോസ് ഹൗസി'ലേക്ക് എത്തിയത്. ഇയാള്‍ക്കെതിരെ സത്താര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends