പെങ്ങന്മാരായാല്‍ ഇങ്ങനെ വേണം... 'പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം; ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രി മുട്ടൻ പണിയായി പോയി... വൈറലായി അനുശ്രീ ട്വീറ്റ്

ചേട്ടന്റെ സുഹൃത്തുക്കളേയും അടുത്തബന്ധുക്കളേയും അനുശ്രീ പിറന്നാള്‍ ആഘോഷത്തിനായി ക്ഷണിച്ചിരുന്നു. 'പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം …'അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സദ്യയ്ക്ക് പുറമെ അനുശ്രീ ചേട്ടന് വിലമതിക്കാനാകാത്ത മറ്റൊരു സമ്മാനം കൂടി നല്‍കിയിട്ടുണ്ട്. ഒരു ആഡംബര ബൈക്ക് ആണ് സമ്മാനിച്ചത്. പെങ്ങന്മാരായാല്‍ ഇങ്ങനെ വേണമെന്നും എല്ലാവര്‍ക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകര്‍ ചിത്രത്തിനു താഴെ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























