Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനേജരും സെക്രട്ടറിയുമായിരുന്ന ശീതൾ ജെയ്‌നിന്റെ മൃതദേഹവുമായി ബിഗ് ബിയും അഭിഷേകും; ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറൽ

29 JUNE 2019 11:25 AM IST
മലയാളി വാര്‍ത്ത

അഭിനയത്തിൽ ഉന്നതികളിലാണെങ്കിലും,മനസാക്ഷിയും, മനുഷ്യസ്നേഹവും നെഞ്ചോട് ചേർക്കുന്നവരാണ് ബിഗ് ബിയും മകൻ അഭിഷേകും. അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായി പകര്‍ന്നാടുന്ന ഈ താരങ്ങള്‍ നന്മയുടെ പ്രതീകങ്ങൾ എന്നാണ് പരക്കെ പറയപ്പെടുന്നത്. 40 വര്‍ഷമായി ബച്ചന്‍ കുടുംബത്തിനൊപ്പം സെക്രട്ടറിയായിരുന്ന ശീതൾ ജെയിൻ മുംബൈയിൽ നിര്യാതനായി.

ശീതൾ ജെയ്‌നിന്റെ വിയോഗത്തെക്കുറിച്ച് വളരെ വികാര നിർഭരനായിട്ടാണ് അമിതാബ് തന്റെ ബ്ലോഗിൽ കുറിച്ചത്

കുറിപ്പ് ഇങ്ങനെ
“ദീർഘ കാലം സെക്രട്ടറിയായിരുന്ന ശീതൾ ജെയിൻ മുംബൈയിൽ നിര്യാതനായി. അദ്ദേഹത്തിൻറെ കഠിനാദ്ധ്വാനവും മര്യാദ നിറഞ്ഞ പെരുമാറ്റവും പ്രത്യേകം പറയണം.

ഏകദേശം 40 വർഷമായി എന്റെ ജോലി ബാധ്യത അദ്ദേഹം ചുമക്കുന്നു. വിനയം, മര്യാദ, സത്യസന്ധത, ആത്മാർഥത എല്ലാത്തിന്റെയും മിഴിവാർന്ന ചിത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അവസാന യാത്രയിൽ ഞാൻ അദ്ദേഹത്തെ താങ്ങിയെടുത്തു. മരണവുമായി കുറച്ചു ദിവസങ്ങൾ ആശുപതി കിടക്കയിൽ മല്ലയുദ്ധം നടത്തിയാണ് അദ്ദേഹം പിരിഞ്ഞു പോയത്. 40 വർഷത്തെ സഹവർത്തിത്വത്തിന്‍റെ ഓർമകളെ, ഒരു കുടുംബ അംഗത്തിന്റെ സ്നേഹത്തെ എങ്ങനെയാണ് മായ്ക്കുക..?

അദ്ദേഹത്തിന്റെ വിനയം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകർഷിച്ചിരുന്നു. ജോലിക്കാര്യങ്ങളിൽ പുലർത്തിപ്പോന്നിരുന്ന സമർപ്പണവും ഭക്തിയും… അതിന് പകരമായി മറ്റൊന്നുമില്ല.”

ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തികളിലൊരാളായ അമിതാഭ് ബച്ചന്‍ മറ്റുള്ളവർക്കെല്ലാം ശരിക്കുമൊരു മാതൃകയാണ്. അഭിനേതാവ് എന്നതിനും അപ്പുറത്ത് നല്ലൊരു മനുഷ്യസ്‌നേഹിയാണ് താനെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

പണത്തിനും പദവിക്കും അപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ബിഗ് ബിയും മകനും. ഇരുവരുടേയും നീക്കത്തെ അഭിനന്ദിച്ച് ആരാധകരുടെ ആശംസാ പ്രവാഹം തന്നെ ഉണ്ടായി.

സിനിമയ്ക്കപ്പുറം സമൂഹത്തിലെ പല വിഷയങ്ങളിലും ഇരുവരും സജീവമായി ഇടപെടാറുണ്ട്. ബിഹാറിലെ കര്‍ഷകരുടെ കടബാധ്യത തീര്‍ക്കാനായി അമിതാഭ് ബച്ചന്‍ മുന്നിട്ടിറങ്ങിയതും ,ബാങ്കുകളുമായി ചേര്‍ന്ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടബാധ്യത തീര്‍ക്കൽ പദ്ധതി നടപ്പാക്കി നാടിനു തന്നെ മാതൃകയായതും,ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends