Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ 

26 JUNE 2019 09:43 PM IST
മലയാളി വാര്‍ത്ത

ഇങ്ങനെയും യുവതികളെ വശത്താക്കുമോ എന്നാണ് അത്ഭുതം. ഹോളിവുഡ് സ്‌ക്രിപ്‌റൈറ്ററും സംവിധായകനുമായ മാക്‌സ് ലാന്‍ഡിസിനെതിരെ ഗുരുതര ആരോപണവുമായി എട്ട് യുവതികള്‍ രംഗത്ത്. മാക്‌സ് തങ്ങളെ മാനസികവും ലൈംഗികവുമായി ചൂഷണം ചെയ്തതിനെ കുറിച്ചാണ് ഇവര്‍ തുറന്നു പറഞ്ഞത്. എന്നാല്‍ ഈ എട്ടു പേര്‍ക്കും ഒരേ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഒരേ രീതിയിലായിരുന്നു ഈ എട്ടു പേരെയും ഇയാള്‍ ചൂഷണം ചെയ്തിരുന്നത്.

സ്ത്രീകളുടെ ശരീരത്തെ പരസ്യമായി ജഡ്ജ് ചെയ്യുകയായിരുന്നു മാക്‌സ് ആദ്യം ചെയ്തിരുന്നത്. മെലിഞ്ഞാല്‍ കാണാന്‍ കുറച്ചു കൂടി ഭംഗിയുണ്ടെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് ഭക്ഷണം കുറയ്ക്കാനും കഴിക്കാതിരിക്കാനും പറയാന്‍ ആരംഭിച്ചു. പട്ടിണി കിടക്കാന്‍ നിരന്തരം ഉപദേശിച്ചു. ഒടുവില്‍ ഇവര്‍ ഈറ്റിങ് ഡിസോര്‍ഡറിന് വിധേയരായി മാറി. ഇതോടൊപ്പം വര്‍ക്കൗട്ടിനും ഇവരെ കൊണ്ടു പോയിരുന്നു. എന്നാല്‍ തങ്ങളോടുള്ള സ്‌നേഹം മൂലമാണ് ആരോഗ്യ കാര്യങ്ങളില്‍ ഇത്രയധികം ശ്രദ്ധ പുലര്‍ത്തുന്നതെന്നായിരുന്നു ഈ എട്ട് സ്ത്രീകളും കരുതിയിരുന്നത്. പക്ഷേ ഇവരെ മാനസികമായി ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. 

ഇരകളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തി അവരുടെ മനസിനെ വരുതിയിലാക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്നാണ് സ്ത്രീകള്‍ തുറന്നു പറഞ്ഞ കാര്യങ്ങളെ വിലയിരുത്തി മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും എഴുത്തുകാരിയുമായ ലിസ ഫോണ്ടസ് വ്യക്തമാക്കിയത്. ആത്മവിശ്വാസം ഇല്ലാതായാല്‍ എല്ലാ കാര്യത്തിനും പങ്കാളിയെ ആശ്രയിക്കുമെന്ന ഉത്തമബോധ്യം ഉണ്ടാകുമെന്നും ലിസ പറയുന്നു. തങ്ങളില്‍ നിന്ന് തെറ്റ് സംഭവിച്ചാലും ഇഷ്ടത്തിന്റെ പുറത്താണ് പങ്കാളി അങ്ങനെ ചെയ്യുന്നതെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും. 

ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ തങ്ങള്‍ ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. അവര്‍ ആ മോശം ബന്ധത്തില്‍ നിന്ന് രക്ഷപെടുന്നതു വരെ അവരുടെയൊപ്പം നില്‍ക്കണം. നിങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ സ്വയമൊരു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ ഗാര്‍ഹിക പീഡന നിയമങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള കൗണ്‍സിലര്‍മാരുടെയോ. നിയമ വിദഗ്ധരുടെയോ ഉപദേശം തേടുകയും വേണമെന്നാണ് ലിസ ഫോണ്ടസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends