ഡയാന മറിയം കുര്യന്‍ എങ്ങനെ നയന്‍താരയായി... വർഷങ്ങൾക്ക് ശേഷം നയന്‍താരയുടെ പേര് മാറ്റത്തെ കുറിച്ച് ഷീല തുറന്ന് പറയുന്നു...

നയന്‍താര എന്ന പേര് നല്‍കിയതിന് പിന്നിലെ കഥ പറയുകയാണ് നടി ഷീല. 'മനസിനക്കരെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യനാണ് ഞങ്ങളോട് പറഞ്ഞത്. പിന്നീട്
കുറച്ച് പേരുകളുമായി സത്യന്‍ എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തെരഞ്ഞെടുത്തത്.' 'നയന്‍താര എന്നാല്‍ നക്ഷത്രം എന്നല്ലേ, എല്ലാ ഭാഷയ്ക്കും അനുയോജ്യമായ പേര് കൂടിയാണ്. ഹിന്ദിയിലൊക്കെ പോവുകയാണേല്‍ ഈ പേര് ഗുണമാകുമെന്നും അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു'. സത്യന്‍ അന്തിക്കാടിന്റെ 'മനസിനക്കരെ' എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് നയന്‍താര. ആ ചത്രത്തനിടയിൽ നിന്നുമാണ് താരത്തിന്റെ ഡയാന മറിയം കുര്യന്‍ എന്ന പേര് നയന്‍താര എന്ന പേറിലേക്ക് മാറിയത്.
https://www.facebook.com/Malayalivartha
























