Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അങ്ങേയറ്റം വിഷമത്തോടെയാണ് ഇത് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണിത്... സത്യവസ്ഥ മനസ്സിലാക്കുന്നതിനും മുന്‍പ് എന്നെ പുറത്താക്കി!! തുറന്നടിച്ച് അമല

28 JUNE 2019 09:14 AM IST
മലയാളി വാര്‍ത്ത

'അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയിരിക്കുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണം പറയുന്നത്. വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞു പോയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നും നടി അമല പോള്‍. ആടൈ ടീസറിനു ലഭിച്ച വമ്ബന്‍ പ്രതികരണത്തോടെ പ്രതിഫലം കൂട്ടി ചോദിച്ചതുകൊണ്ടാണ് അമലയെ പുറത്താക്കിയതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി അമല തന്നെ രംഗത്തുവന്നത്. അമലയുടെ പ്രസ്താവന ഇങ്ങനെ... താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട് ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചന്ദാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാതിയേന വേലുകുമാര്‍ നിര്‍മിക്കുന്ന വിഎസ്പി 33 (താല്‍ക്കാലിക പേര്) എന്ന ചിത്രത്തില്‍ നിന്നുമാണ് അമലയെ പുറത്താക്കിയത്. പിന്നീട് അമലയ്ക്ക് പകരം മേഘ ആകാശ് അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ ഞാന്‍ ഇത് പുറത്ത് പറയുന്നത് ആത്മപരിശോധനക്കായാണ്. കരിയറിലുടനീളം പ്രൊഡക്ഷന്‍ ഹൗസുകളെ ഞാന്‍ പിന്തുണച്ചിട്ടില്ലേ എന്ന് സ്വയം ആത്മപരിശോധന നടത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍.

എന്റെ സിനിമാ സൃഹൃത്തുക്കളില്‍ നിന്നോ സഹതാരങ്ങളില്‍ നിന്നോ ഇതുവരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നതായി കേട്ടിട്ടില്ല. മാത്രല്ല സാഹചര്യം കണക്കിലെടുത്ത് നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഉദാഹരണത്തിന് 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' എന്ന ചിത്രം, സാമ്ബത്തിക പ്രതിസന്ധി കാരണം തനിക്ക് തരാമെന്നേറ്റ പണം നല്‍കാന്‍ നിര്‍മാതാവിന് സാധിച്ചിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനോ മറ്റെന്തെങ്കിലും നടപടിയിലൂടെ അത് നേടിയെടുക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. കാരണം ചിത്രം പ്രതീക്ഷിച്ച സാമ്ബത്തിക വിജയം നേടിയിരുന്നില്ല എന്ന് എനിക്കും അറിയാമായിരുന്നു.അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തു. ഒരിക്കലും എന്റെ ശമ്ബളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ല. അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം കൂടി പറയാം. ചിത്രീകരണത്തിനായി താമസം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തില്‍ താമസം വേണമെന്ന് പറഞ്ഞ് ഞാന്‍ നിര്‍ബന്ധം പിടിച്ചുരുന്നെങ്കില്‍ അത് ആ സിനിമയുടെ ബജറ്റിനെ തന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. രാവും പകലും ഞങ്ങള്‍ ഷൂട്ട് ചെയ്തു. കാലിനു പരുക്ക് പറ്റിയിട്ടും ഞാന്‍ ഷൂട്ടിങ് തുടര്‍ന്നു. പറഞ്ഞുറപ്പിച്ചതിനേക്കാള്‍ അഞ്ച് മണിക്കൂര്‍ കൂടുതല്‍ ഞാന്‍ ജോലി ചെയ്തു. ആടൈ ടീസര്‍ പുറത്തിറങ്ങിയ ശേഷം എന്നെക്കുറിച്ച്‌ വളരെ തരംതാഴ്ന്നതും നിലവാരമില്ലാത്തതുമായ ആരോപണങ്ങളാണ് ഇന്‍ഡട്രിയില്‍ പറഞ്ഞുപരത്തുന്നത്. ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത-. എന്റെ കഥാപാത്രങ്ങളോട് പൂര്‍ണമായും നീതിപുലര്‍ത്തുന്ന രീതിയിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇനി തുടര്‍ന്നും അങ്ങനെ തന്നെ. എന്നാല്‍ ഇത് നിരാശാജനകമാണ്. അഭിനേതാവിന്റെ സമയത്തിനോ കഴിവിനോ യാതൊരു വിലയും നല്‍കാത്ത പെരുമാറ്റം. ഇടുങ്ങിയ ചിന്തകളില്‍ നിന്നും ഇത്തരം പ്രൊഡക്ഷന്‍ ഹൗസുകള്‍ പുറത്തുവരുമ്ബോഴാണ് തമിഴില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നത്.വിജയ് സേതുപതിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. മറ്റൊരു അവസരത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നു പ്രതീക്ഷിക്കുന്നു. ഊഹാപോഹങ്ങള്‍ക്കുള്ള മറുപടി മാത്രമല്ല ഈ പ്രസ്താവന എന്റെ വേദനയുടെ പ്രതികരണം കൂടിയാണ്.

കാരണം ഷൂട്ടിങ് നീണ്ടുപോയാല്‍ വലിയ നഷ്ടം സംഭവിക്കും എന്ന് അറിയാവുന്നകൊണ്ട്. കൂടാതെ സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിങ് ചെലവ് മുഴുവന്‍ ഞാന്‍ ആണ് ഏറ്റെടുത്തത്. ഈ സിനിമയുടെ മികവു നഷ്ടപ്പെടാതിരിക്കാന്‍. ആടൈ എന്ന ചിത്രത്തിന് വേണ്ടിയും ഞാന്‍ ചെറിയ പ്രതിഫലമാണ് വാങ്ങിയത്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്റെ പങ്കും ചേര്‍ത്താണ് കരാര്‍. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്ക് പണക്കൊതിയില്ല. സിനിമ നന്നായി വരുക എന്നതാണ് പ്രധാനം. സാമ്ബത്തികമായി ഇപ്പോള്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്, എന്നിരുന്നാലും ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്കുമാത്രമാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സിനിമയുടെ മികവുനോക്കി അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം. ഇപ്പോള്‍ തന്നെ നോക്കൂ, വിഎസ്പി33-നു വേണ്ടി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ മുംബൈയില്‍ എത്തിയതാണ് ഞാന്‍. നിര്‍മാതാവിനു നഷ്ടം വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും ചെയ്തത്. കാരണം ബജറ്റിനു വേണ്ടി എപ്പോഴും മുറവിളി കൂട്ടുന്നവരാണ് ചന്ദാര പ്രൊഡക്ഷന്‍സ്. യാത്രയ്ക്കും താമസത്തിനും സ്വന്തം പണമാണ് ചെലവാക്കിയത്. അതിനിടെയാണ് നിര്‍മാതാവ് രത്നവേലുകുമാര്‍ എന്നെ പുറത്താക്കിയ വിവരം അറിയിച്ച്‌ സന്ദേശം അയക്കുന്നത്. ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ലത്രേ. ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നത്രെ.. കാരണം പറഞ്ഞാണ് എന്നെ പുറത്താക്കിയത്. എന്നാല്‍ അതിന്റെ സത്യവസ്ഥ മനസ്സിലാക്കുന്നതിനും മുന്‍പ് എന്നെ പുറത്താക്കി. ആടൈ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷമാണ് ചന്ദാര പ്രൊഡക്ഷന്‍സ് ഈ തീരുമാനമെടുത്തിരിക്കുന്നത്. പുരുഷമേധാവിത്തത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends