Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന മലയാള സിനിമാ സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

29 JUNE 2019 05:26 PM IST
മലയാളി വാര്‍ത്ത

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന മലയാള സിനിമാ സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ ആറ് മുപ്പതിന് തൃശൂരില്‍ വച്ചായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗവുമായി ചികിത്സയില്‍ കഴിയുകയായിരുന്നു ബാബു നാരായണന്‍. നടി ശ്രവണ മകളാണ്.അനില്‍ ബാബു എന്ന സംവിധായക ദ്വന്ദ്വത്തിന്റെ ഭാഗമായിരുന്ന ബാബു സഹസംവിധായകനായ അനിലിനൊപ്പം മൊത്തം 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ സംവിധാന സഹായിയായാണ് ബാബു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

'അനഘ'യാണ് ബാബു നാരായണന്‍ സ്വന്തമായി സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് 'പൊന്നരഞ്ഞാണം' എന്ന ചിത്രവും സംവിധാനം ചെയ്തു. ഈ സിനിമയ്ക്ക് ശേഷമാണ് ബാബു അനിലുമായി ഒത്തുചേര്‍ന്ന് സിനിമ സംവിധാനം ചെയ്യാന്‍ ആരംഭിച്ചത്. 1992ല്‍ ജഗദീഷ്, സിദ്ധിഖ് എന്നിവര്‍ നായകന്മാരായ 'മാന്ത്രികച്ചെപ്പ്' ഈ ജോഡി ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്ത്രീധനം, കുടുംബവിശേഷം, പട്ടാഭിഷേകം, കളിയൂഞ്ഞാല്‍, അരമന വീടും അഞ്ഞൂറേക്കറും, പകല്‍പ്പൂരം എന്നീ ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.

2004ല്‍ 'പറയാം' എന്ന ചിത്രത്തിന് ശേഷം ഏറെ നാള്‍ ബാബു നാരായണന്‍ സിനിമാരംഗത്തുനിന്നും വിട്ടുനിന്നു. എന്നാല്‍ 2013ല്‍ മമ്ത മോഹന്‍ദാസ് നായികയായ 'നൂറ വിത്ത് ലവ്' എന്ന ചിത്രം ബാബു നാരായണന്‍ ഒറ്റയ്ക്കാണ് സംവിധാനം ചെയ്തത്. ഇതായിരുന്നു അവസാന ചിത്രം. തൃശൂരിലാണ് ബാബു നാരായണന്റെ കുടുംബം താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാല് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (13 minutes ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (24 minutes ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (6 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (7 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (7 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (7 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (7 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (7 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (7 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (9 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (9 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (9 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (9 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (9 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (10 hours ago)

Malayali Vartha Recommends