ഇനിയും പഠിക്കണം, ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിക്കണം!! ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീര്‍ ഇനി കോളേജിലേക്ക്...

പരിഹാസവും അവഗണനയും സഹിക്കാനാകാതെ വന്നപ്പോഴാണ് അഞ്ജലി നാടുവിടുന്നത്. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുണ്ടായിരുന്നത്. പിന്നീട് പ്ലസ്ടു എഴുതിയെടുത്തു. ഇനിയും പഠിക്കണം, ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിക്കണമെന്നും അഞ്ജലി പറഞ്ഞു. സ്ടുവിന് മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. കോഴിക്കോട് മലബാര്‍ ക്രിസ്റ്റിയന്‍ കോളേജിലാണ് അഞ്ജലി എത്തിയത്. കോളേജിലെത്തിയ അഞ്ജലിയെ എസ്എഫ്‌ഐയും യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ ക്ലാസിലിരിക്കാം. പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളേജില്‍ പഠിക്കാമെന്നും കാലിക്കറ്റ് സര്‍വകലാശാല വിസിയും അറിയിച്ചു. മലയാളം ഐഛിക വിഷയമായി പഠിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























