Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

ഇത് മാസാണ്!! തിരക്കേറിയ ലിസ്റ്റിൽ ഇടംപിടിച്ച് പ്രിയ; ബോളിവുഡിൽ പ്രിയ വാര്യര്‍ രണ്ടാമത്തെ ചിത്രമൊരുങ്ങുന്നു...

30 JUNE 2019 11:06 AM IST
മലയാളി വാര്‍ത്ത

ആദ്യ ചിത്രം റിലീസ് ആകും മുന്‍പേ താരമായി മാറിയതാണ് പ്രിയ വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യർ ഇപ്പോള്‍ തിരക്കേറിയ നടിയാകുകായണ്. ബോളിവുഡില്‍ രണ്ടാമത്തെ ചിത്രത്തിനായി താരം തയ്യാറെടുക്കുന്നു. മലയാളത്തില്‍ ഫൈനല്‍സ്‌ എന്ന ചിത്രത്തില്‍ പിന്നണി ഗാനം ആലപിച്ച പ്രിയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി. ശീവാസ്തവ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം വരച്ചുകാട്ടുന്നതെന്ന ആരോപണം വിവാദം ഉണ്ടാക്കിയിരുന്നു. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

എങ്കിലും ട്രെയിലറിലും സീനുകളിലും പ്രിയ തകര്‍ത്തഭിനയിക്കുന്നത് എല്ലാവരും കണ്ടു. എന്നാല്‍, പുതിയ ചിത്രത്തില്‍ പ്രിയയുടെ നായകന്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സൈബര്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് വിവരം. ഒരു അഡാർ ലവ് എന്ന മലയാള ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച 'കണ്ണിറുക്കി പെൺകുട്ടി'യുടേതായി ഇനി വരുന്നത് ഹിന്ദി ചിത്രം 'ശ്രീദേവി ബംഗ്ളാവ്' ആണ്. മലയാളിയായ പ്രിയയുടെ ബോളിവുഡ് ചിത്രത്തിൻറെ ആദ്യ ടീസർ കണ്ടു ഞെട്ടാത്തവരായാരുമില്ല. അതീവ ഗ്ലാമറസ് ലുക്കിലാണ് നടിയെ ശ്രീദേവി ബംഗ്ളാവിൽ കാണുന്നത്. എന്നാൽ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ വെളിപ്പെടുത്തിയിരുന്നു. പുറത്തെത്തിയ ടീസറിൽ കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറക്കാർ ഉൾപ്പെടുത്തിയിരുന്നു.

അപൂര്‍വ്വം പേര്‍ക്കേ ഇത്തരത്തിലൊരു ഭാഗ്യം ലഭിക്കാറുള്ളൂ. സ്വീകാര്യതയുടെയും പിന്തുണയുടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയ പ്രകാശ് വാര്യര്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഈ മിടുക്കി ഇത്രയും പോപ്പുലറായി മാറിയതെന്നതും ശ്രദ്ധേയമാണ്. ഇന്നിപ്പോള്‍ സ്വീകാര്യത ലഭിക്കാന്‍ എളുപ്പമാണെങ്കിലും അത് നിലനിര്‍ത്തുകയെന്നത് വലിയ കാര്യമാണ്. . മുന്‍നിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പിന്തുണയാണ് ഈ താരത്തിന് ലഭിച്ചത്.ആദ്യ ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ അഡാര്‍ ലവ് കഴിഞ്ഞിട്ട് മതി അടുത്ത സിനിമയെന്നായിരുന്നു താരത്തിന്റെ തീരുമാനം. യാതൊരുവിധ സിനിമാ ബാക്കഗ്രൗണ്ടുമില്ലാതെയാണ് ഈ താരം സിനിമയിലേക്കെത്തിയത്. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ താരത്തിന്റെ കണ്ണിറുക്കലാണ് വൈറലായി മാറിയത്. യൂട്യബ് ട്രെന്‍ഡിങ്ങില്‍ റെക്കോര്‍ഡിട്ട ഗാനം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഗാനത്തിനെതിരെയുള്ള പ്രതിഷേധവും വിമര്‍ശനവുമൊക്കെ അങ്ങ് ഹൈക്കോടതി വരെ എത്തിയിരുന്നു. എന്നാല്‍ ഇത്തരം കാര്യത്തിന് സമയം ചെലവഴിക്കാതെ വേറെ ജോലികള്‍ ചെയ്തൂടെയെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു ചിലര്‍ ഗാനത്തിനെതിരെ പരാതി നല്‍കിയത്.

തൃശ്ശൂര്‍ സ്വദേശിയായ പ്രിയയ്ക്ക് സിനിമയോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഗാനങ്ങളുമായി എത്താറുണ്ട്. ഒമര്‍ ലുലവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായാ് താരമെത്തിയത്. ശക്തമായ പിന്തുണയും സ്വീകാര്യതയുമൊക്കെ ലഭിക്കുന്നതിനിടയില്‍ താരത്തെ തേടി വിവാദങ്ങളും വിമര്‍ശനവും എത്തിയിരുന്നു. അഭിനയത്തിലെ പിഴവ് കാരണമാണ് മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. അവാര്‍ഡ് വേദിയിലേക്കെത്തിയ പ്രിയയോടൊപ്പം അസിസ്റ്റന്റിനെ കണ്ടപ്പോഴും വ്യാപക പരിഹാസം ലഭിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (2 minutes ago)

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....  (9 minutes ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (20 minutes ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിലും വിവാദത്തിലും തുടർ നടപടികളിലേക്ക് കടക്കാതെ മന്ത്രി...ബസിനുള്ളിൽ എന്താണ് നടന്നത് എന്നറിയാൻ വേണ്ടി ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങളും വേണെന്നാണ്  (22 minutes ago)

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....  (32 minutes ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....  (51 minutes ago)

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ...  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (1 hour ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (2 hours ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (3 hours ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (3 hours ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (9 hours ago)

Malayali Vartha Recommends