Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടി ചാക്കോയുടെ മാമോദീസ ചടങ്ങിൽ കുടുംബ സമേതം മമ്മൂട്ടി.. ദിലീപിന് കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി പൊതു പരിപാടിയിൽ ഒന്നിച്ച് കാവ്യയും ദിലീപും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

01 JULY 2019 12:40 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസം കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ മാമോദീസ ചടങ്ങു നടന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബന് ഒരു ആൺകുഞ്ഞ് പിറന്നത്. അന്നുമുതൽ ചാക്കോച്ചനും ഭാര്യയായ പ്രിയയ്ക്കും ആശംസാപ്രവാഹമായിരുന്നു. കുഞ്ഞിന്റെ വരവിനെ മലയാള സിനിമാലോകവും ആഘോഷിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ദിലീപും കാവ്യാ മാധവനും ഇസഹാക്കിനു ആശംസകൾ നേർന്നു. പ്രണയിച്ച് വിവാഹിതരായവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും.

ആരാധികമാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാര്യം കൂടിയായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് മകന്‍ ജനിച്ചത്. കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ചാക്കോച്ചനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

കുഞ്ഞിൻറെ മാമോദിസ ചടങ്ങുകൾ കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു നടന്നത്. മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.മമ്മൂട്ടി, ജയസൂര്യ,ദുൽഖർ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ജനപ്രിയ നായകൻ ദിലീപും പങ്കെടുത്തു. ഭാര്യ കാവ്യാ മാധവനൊപ്പമായിരുന്നു ദിലീപ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ദിലീപിന് കുഞ്ഞ് ജനിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഒരു പൊതു പരിപാടിയിൽ ഇരുവരെയും ഒന്നിച്ച് കാണുന്നത്. പള്ളിയിലെത്തിയ ഇരുവരും പ്രാര്‍ത്ഥിക്കുന്നതും ചാക്കോച്ചനോടും പ്രിയയോടും വിശേഷങ്ങള്‍ തിരക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ഞതിഥിയായ മഹാലക്ഷ്മി എവിടെയെന്ന ചോദ്യവുമായാണ് ആരാധകര്‍ എത്തിയത്. വിജയദശമി ദിനത്തിലായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികള്‍ക്കായി കാവ്യ മാധവന്‍ എത്താറുണ്ട്.

കുഞ്ചാക്കോ ബോബനേയും കുടുംബത്തേയും കാണുന്നതിനായി മമ്മൂട്ടി കുടുംബസമേതമാണ് എത്തിയത്. സുല്‍ഫിത്തും അമാല്‍ സൂഫിയയും മറിയവുമൊക്കെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബസമേതമുള്ള ഇവരുടെ ചിത്രവും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വെച്ചായിരുന്നു റിസപക്ഷന്‍ ചടങ്ങുകള്‍ നടത്തിയത്. ഇസഹാക്കിന്റെ മാമോദീസയ്ക്കായി വന്‍താരനിര തന്നെയാണ് എത്തിയത്. ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, വിനീത്, ടൊവിനോ തോമസ്, ജയസൂര്യ, അദിതി രവി, കൃഷ്ണമപ്രഭ, മിയ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. കുഞ്ഞതിഥിയുടെ ചിത്രവും താരങ്ങള്‍ പങ്കുവെച്ചിരുന്നു. മാമോദീസ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends