Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷകരെ ഞെട്ടിച്ച് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും സിനിമയിലെ ഹാസ്യ സാമ്രാട്ട്.. ഇതൊരു ഒന്നൊന്നര വരവാ!!

01 JULY 2019 12:25 PM IST
മലയാളി വാര്‍ത്ത

ഇനി പഴയകാല പ്രതാപത്തോടെ പായും. ജഗതി എന്ന മൂന്നക്ഷരം ആരാധകർ ഇനിയും നെഞ്ചിലേറ്റും. പകരക്കാരില്ലാത്ത ഒരുപാട് കലാകാരന്മാരുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് നടന്‍ ജഗതി ശ്രീകുമാര്‍.തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാകാരനാണ് ജഗതി. ജഗതിയുട ശൂന്യത ഇന്നും മലയാള സിനിമയില്‍ തുടരുകയാണ്. കാര്‍ അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജഗതി വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ പോകുകയാണ്. എട്ട് വര്‍ഷത്തിനു ശേഷം ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ സജീവമാകുകയാണ്. ഏഴുവർഷമായിരുന്നു ഇടവേള. ചികിത്സയും പ്രാർത്ഥനയുമായിരുന്നു ഏറിയപങ്കും. കൈവിട്ടുപോയെന്നു കരുതിയ കാര്യങ്ങൾ തിരികെക്കിട്ടിയപ്പോൾ എല്ലാത്തിനും ഒരു ഊർജമായി. അച്ഛൻ പറഞ്ഞ ആഗ്രഹം സംബന്ധിച്ച്‌ രാജ്‌കുമാറും പാർവതിയും വീണ്ടും ചർച്ച ചെയ്തു.

എല്ലാം ഒരു നിമിത്തമായിരുന്നു. ഇതിനെടെയാണ്‌ സിൽവർ സ്‌റ്റോം പാർക്കിന്റെ ഉടമകൾ രാജ്‌കുമാറുമായി ബന്ധപ്പെടുന്നത്‌. അതൊരു പുതിയ പിറവിയുടെ നാന്ദിയായിരുന്നു-ജഗതിശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌ എന്ന നിർമാണക്കമ്പനിയുടെ. ഈ കമ്പനിയുടെ നേതൃത്വത്തിൽ സിൽവർ സ്‌റ്റോം പാർക്കിന്റെ പരസ്യചിത്രീകരണത്തിന്റെയും അതിലൂടെ ജഗതിശ്രീകുമാർ എന്ന മഹാനടന്റെ അഭിനയജീവിതത്തിലെ രണ്ടാംവരവിന്റെയും. സിബിഐ കുറിപ്പിന്റെ അഞ്ചാഭാഗത്തും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയില്‍ തിരികെ കൊണ്ടു വരണമെന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. ഇതിലൂടെ പപ്പയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും രാജ് കുമാര്‍ പറഞ്ഞു.

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജഗതിയുടെ തിരിച്ചു വരവില്‍ സന്തോഷിക്കുകയാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാം. നാലു ദശാബ്ദക്കാലം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി ശ്രീകുമാറിന്, 2012 മാര്‍ച്ച് 10ന് മലപ്പുറത്തെ തേഞ്ഞിപ്പലത്തുണ്ടായ കാറപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. 1975ല്‍ ജെ.ശശികുമാര്‍ സംവിധാനം ചെയ്ത ചട്ടമ്പി കല്യാണിയിലൂടെയാണ് ജഗതിയുടെ അരങ്ങേറ്റം. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തിനും ആശ്വാസമാവുകയാണ് പുതിയ വാര്‍ത്ത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends