Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പിളി ദേവി സീരിയൽ അഭിനയം മതിയാക്കുന്നു; ഫേസ്ബുക്ക് ലൈവില്‍ കാരണം വെളിപ്പെടുത്തി താരം

02 JULY 2019 04:55 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് ലൈവിലൂടെ സീരിയലിൽ നിന്ന് താൽക്കാലികമായി വിട വാങ്ങുകയാണെന്ന് നടി അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ. ശാരീരികമായ വിഷമങ്ങൾ കാരണമാണ് ഇത്തരമൊരു തീരുമാനമെന്ന് അമ്പിളീ ദേവി ലൈവിൽ പറയുന്നു. മൂന്നര മാസം ഗർഭിണിയാണ് അമ്പിളി ദേവി. സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സീരിയലിൽ നിന്നും മാറിനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. എന്നാലും അവസ്ഥ കൊണ്ട് മാറിനിൽക്കാതെ പറ്റില്ലെന്ന് അമ്പിളിദേവി പറയുന്നു. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലാണ് അമ്പിളിദേവി അഭിനയിക്കുന്നത്. തനിക്കും പകരം പ്രീതി എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന താരത്തെയും സ്വീകരിക്കണമെന്നും അമ്പിളിദേവി പറഞ്ഞു. സീരിയലിന്റെ അണിയറപ്രവർത്തകർക്കും നിർമാതാവിനുമെല്ലാം നന്ദി അറിയിച്ചുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചത്.

ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ച് അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു. ഛായാഗ്രാഹകന്‍ ലോവലായിരുന്നു അമ്പിളി ദേവിയുടെ ആദ്യത്തെ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസുളള മകനുണ്ട് ഇവര്‍ക്ക്. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍. ആദിത്യന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മൂന്ന് വയസുളള ഒരു മകനുണ്ട് ആദിത്യന്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിളളയുടെയും മകളാണ് സിനിമ സീരിയല്‍ താരമായ അമ്പിളി ദേവി.

ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലുകളില്‍ ബാലതാരമായിട്ടാണ് അമ്പിളി ദേവിയുടെ തുടക്കം. ദൂരദര്‍ശനിലെ പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍,അക്ഷയ പാത്രം തുടങ്ങിയ സീരിയിലുകളില്‍ നടി ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ചാനലുകളിലെ ജനപ്രിയ സീരിയിലുകളിലും നടി അഭിനയിച്ചു. 2005ല്‍ അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന സീരിയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം അമ്പിളി ദേവിക്ക് ലഭിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദം,ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷം ചെയ്യുന്ന സീത എന്നീ പരമ്പരകളിലാണ് നടിഅഭിനയിച്ചുകൊണ്ടിരുന്നത്. സീരിയലുകള്‍ക്കു പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു.

സ്‌കൂള്‍ കലോത്സവ വേദിയില്‍നിന്നും സിനിമയിലെത്തിയ താരമാണ് അമ്പിളി ദേവി. 2000ല്‍ സഹയാത്രികയ്ക്കു സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടൊയിരുന്നു നടി സിനിമയിലെത്തിയിരുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ സിനിമയില്‍ ചെറിയ വേഷമായിരുന്നു നടിക്ക്. തുടര്‍ന്ന് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിലും നടി അഭിനയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends