ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല... അമലയുടെ വാക്കുകള്‍ വൈറലാകുന്നു
രത്നകുമാര്‍ സംവിധാനം ചെയ്യുന്ന അമല പോള്‍ നായികയായി എത്തുന്ന ചിത്രമാണ് ആടൈ. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളില്‍ എത്തുകയാണ്. വളരെ ശക്തമായ സ്ത്രീ കഥാപാത്രവുമായിട്ടാണ് അമല ഇക്കുറി തിയേറ്ററുകളില്‍ എത്തുന്നത്. കിറച്ച് ദിവസം മുന്‍പ് പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച് പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഒരു കൂട്ടര് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍ . ചിത്രത്തിന്റെ ഉള്ളടകകം പങ്കുവെച്ചു കൊണ്ടായിരുന്നു ആടൈയുടെ പോസ്റ്റര്‍ പങ്കുവെച്ചത്. ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും. ഉയര്‍ന്നു നില്ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്കുന്നു.
നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്... ആടൈ..ചിത്രത്തിനൊപ്പം അമല കുറിച്ചു.
https://www.facebook.com/Malayalivartha