Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാപ്പു വരച്ച ചിത്രം കണ്ട് കണ്ണുനിറഞ്ഞ് അമൃത സുരേഷ്!!! അച്ഛനെ മറന്നോ?

03 JULY 2019 01:15 PM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണി ഗായിക പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടൻ ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവർ പിരിയുകയും ചെയ്തു. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ഇവരുടെ മകൾ. ഇതിനോടകം തന്നെ അമൃതയുടെ നിരവധി ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നണി ഗായിക എന്നതിലുപരി നല്ലൊരു പെർഫോമർ കൂടിയാണ് അമൃത സുരേഷ്. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ബാലയുടെയും അമൃതയുടെയും മകൾ.

സോഷ്യൽ മീഡിയയിൽ സജീവ സന്നിധ്യമാണ് അമൃത സുരേഷ്. തന്റെ പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങളും, മകളുടെ വിശേഷങ്ങളും അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൾക്ക് തന്നോടുള്ള സ്നേഹത്തിന്റെ ആഴം കാട്ടിത്തരുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടു രംഗത്തെത്തിയിരിക്കുകയാണ് അമൃത. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അമൃത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അവിടെ നിന്നാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പഠനം അവസാനിപ്പിച്ചാണ് നടൻ ബാലയുമായി അമൃതയുടെ വിവാഹം നടന്നത്.

2012ലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാല് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ അമൃതം ഗമായ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്. ഈ വ്ലോഗിലൂടെ കുട്ടിപ്പാപ്പുവിന് നിരവധി ആരാധകരും ഉണ്ട്. മകളുടെ വിശേഷങ്ങളും അമൃത ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെ അവന്തിക അമ്മയോടൊപ്പം തന്നെയാണ്.

ഇപ്പോൾ മകൾക്ക് തന്നോടുള്ള സ്നേഹം എത്രത്തോളമാണെന്ന് കാണിച്ച് മകൾ വരച്ച ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമൃത. നിങ്ങളെ സന്തോഷിപ്പിക്കുന്ന, ആരെയെങ്കിലുമോ, എന്തെങ്കിലുമോ വരയ്ക്കുക എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പാപ്പു അമ്മയെന്നെഴുതി അമൃതയുടെ ചിത്രം വരച്ചത്. അമ്മ പാട്ടുകൾ പാടിത്തരുമെന്നാണ് പാപ്പു എഴുതിച്ചേർത്തിരിക്കുന്നത്.

പാപ്പു പഠിക്കുന്ന ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അവന്തിക ജിറാഫിനെ വരച്ചു കഴിഞ്ഞോ എന്ന ചോദ്യത്തിന് അത് ജിറാഫ് അല്ലെന്നും, തനിക്കൊരു ഗൗൺ വരയ്ക്കാനുള്ള മകളുടെ ശ്രമമാണെന്നും അമൃത കുറിച്ചു. മകൾക്ക് അമ്മയുടെ വില അറിയാമെന്നും, ഇങ്ങനെയൊരു മകളെ കിട്ടാൻ അമൃത ഭാഗ്യം ചെയ്യണമെന്നും മറ്റൊരു ആരാധകൻ കുറിച്ചു. അമൃതയുടെ പുറത്തുകയറി പാട്ടുപാടിയ പാപ്പുവിന്റെ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദ പ്രോമിസ് ഓഫ് ലവ് എന്ന ഗാനം അമൃത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends