ഗോവയില്‍ കാമുകനൊപ്പം പൂജ ബന്ദ്ര
ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നായികയായിരുന്നു പൂജ ബത്ര. കുറേക്കാലമായി അഭിനയരംഗത്തു നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം. ഇപ്പോളിതാ പൂജ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. 42ാം വയസില്‍ തനിക്കുണ്ടായ പ്രണയത്തെക്കുറിച്ച് പൂജ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. കാമുകനൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷമാണെന്നും പൂജ സൂചിപ്പിച്ചു.
എന്നാല്‍ കാമുകന്റെ പേര് സൂചിപ്പിച്ചിരുന്നില്ല. പൂജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ നടന് നവാബ് ഷാ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെകാമുകനാരെന്ന് ലോകമറിഞ്ഞു. നവാബ് ഷായും മലയാളികള്‍ക്ക് സുപരിചിതനാണ്. ഇന്‍സ്പെക്ടര്‍ ഗരുഡ്, കീര്‍ത്തിചക്ര, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ നവാബ് ഷാ പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇരുവരും ഇപ്പോള്‍ ഗോവയില്‍ അവധിക്കാലമാഘോഷിക്കുകയാണ്. 2002ല്‍ സോനു അലുവാലിയയെ വിവാഹം കഴിച്ച പൂജ 2011ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha