Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ല; കണ്ടുകിട്ടുന്നവര്‍ അറിയിക്കണം; നിറകണ്ണുകളോടെ നടി ആശാ ശരത്ത്... പിന്നെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്

04 JULY 2019 12:55 PM IST
മലയാളി വാര്‍ത്ത

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലൈവിലെത്തി ആരാധകരെ ഞെട്ടിച്ച്‌ നടി ആശാ ശരത്ത്. ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നും പറഞ്ഞുള്ള വീഡിയോ കണ്ടവരൊക്കെ ആദ്യമൊന്ന് ഞെട്ടി. കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്.

തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. 'എവിടെ' എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.’ ആശ ശരത്ത് തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നു. സഖറിയ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്നും, തബല വായിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും അവര്‍ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ആശ ശരത്ത് പറയുന്നു. ഇതോടെയാണ് ആരാധകരുടെ ശ്വാസം നേരെയായത്. 'എവിടെ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ആശാ ശരത്തിന്റെ ഞെട്ടിക്കുന്ന ലൈവ് വീഡിയോ. തന്റെ പുതിയ ചിത്രമായ 'എവിടെ'യ്ക്ക് വേണ്ടിയാണ് ആശാ ശരതിന്റെ ഈ 'കടുംകൈ'. 'പേടിപ്പിച്ചു കളഞ്ഞല്ലോ' എന്ന് വീഡിയോയോട് പ്രതികരിച്ച ആരാധകർ സംഗതി അൽപ്പം കടന്നുപോയെന്നും വീഡിയോയ്ക്ക് താഴെ കമന്റിടുന്നുണ്ട്. നടിയുടെ വിലാപം കണ്ട് ഓടിയെത്തിയ പലരും വിചാരിച്ചത് ആശാ ശരത്തിന്റെ യഥാർത്ഥ ഭർത്താവിനെ കാണാതെ പോയെന്നാണ്‌. 'എവിടെ പ്രൊമോഷൻ' എന്ന് വീഡിയോയ്ക്ക് മുകളിലായി എഴുതിയിട്ടുണ്ടെങ്കിലും ഇത് പെട്ടെന്നാരും ശ്രദ്ധിച്ചില്ല. ഇത്തരം പ്രൊമോഷൻ ട്രിക്കുകൾ ഒഴിവാക്കണമെന്ന് ഉപദേശിച്ചുകൊണ്ട് ആശാ ശരത്തിനെ ഉപദേശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.

ആശ ശരത്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'എവിടെ'. കെ.കെ. രാജീവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കഥയെഴുതിയ ചിത്രത്തില്‍ ആശ ശരത്തിന്റെ ഭര്‍ത്താവായി വേഷമിടുന്നത് മനോജ് കെ ജയനാണ്.ജൂബിലി, മാരുതി പിക്‌ചേഴ്‌സ്, പ്രകാശ് മൂവിടോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (2 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (3 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (3 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (8 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (8 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (8 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (8 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (8 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (9 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (9 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (9 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

Malayali Vartha Recommends