Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീണ്ട നാല് വർഷത്തെ പ്രണയത്തിനൊടുവിൽ കസ്തൂരിമാനിലെ കാവ്യവെളിപ്പെടുത്തുന്നു ഇതാണെന്റെ ഭാവി വരൻ... ജീവയേക്കാൾ സൂപ്പർ..

04 JULY 2019 10:29 AM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയല്‍. വളരെപ്പെട്ടെന്നാണ് കാവ്യ-ജീവ ജോഡികള്‍ പ്രേക്ഷകരുടെ മനം കവർന്നത്. കസ്തൂരിമാനിലെ വക്കീലായ കാവ്യക്ക് ജീവൻ പകരുന്നത് നടി റബേക്കയാണ്. വളരെ പെട്ടെന്ന് തന്നെ കസ്തൂരിമാൻ എന്ന പരമ്പര റബേക്കയ്ക്ക് നിരവധി ആരാധകരെ നൽകി. ഏറ്റവും കുടുതൽ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഒരു പരമ്പര കൂടിയാണിത്. ഈ പരമ്പരയിലെ കാവ്യ- ജീവ ജോഡികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താര ജോഡികളാണ്. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ക്യാമറയ്ക്ക് പിന്നിലുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റബേക്ക. യുവ സംവിധായകനാണ് മിനിസ്ക്രീൻ റാണിയുടെ മനസ് കീഴ്പെടുത്തിയത്.

സിനിമാ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസ് കവര്‍ന്ന ആ നായകന്‍. തന്റെ സഹോദരിയുടെ മകന്റെ മാമോദീസ ചടങ്ങിനിടെ ശ്രീജിത്തിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റബേക്ക. 'ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി. മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത്' എന്ന കുറിപ്പോടെ റബേക്ക പങ്കുവച്ച അമ്മയ്ക്കും ശ്രീജിത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നാലു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വര്‍ക്കിനിടയിലാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും റബേക്കാ വ്യക്തമാക്കുന്നു. ശ്രീജിത്തിന് പുതിയ ചിത്രത്തിന്റെ തിരക്കുക്കളും തനിക്ക് സീരിയല്‍ തിരക്കുകളും ഉള്ളതിനാൽ വിവാഹം ഉടനില്ലെന്നും താരം പറയുന്നു.കുഞ്ചാക്കോ ബോബന്‍, അതിഥി രവി എന്നിവര്‍ വേഷമിട്ട കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജ്-നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മാര്‍ഗംകളിയാണ് ശ്രീജിത്തിന്റെ പുതിയ ചിത്രം.എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റബേക്ക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends