Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഡായി ബംഗ്ലാവിലെത്തി പരസ്യമായി കുറ്റംപറഞ്ഞ അർച്ചനയ്ക്കും രഞ്ജിനിക്കും ചുട്ട മറുപടി നൽകി പേളിയുടെ വീഡിയോ...

04 JULY 2019 01:14 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ പരിപാടിയാണ് ഏഷ്യാനെറ്റിലെ ജനപ്രിയ ടോക്ക് ഷോയായ ബഡായി ബംഗ്ലാവ്. കണ്ടു മടുത്ത ചാറ്റ് ഷോകളിൽ നിന്നും സ്കിറ്റുകളിൽ നിന്നും വ്യത്യസ്ത പുലർത്തിയതു കൊണ്ടാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയായത്. നിരവധി താരങ്ങൾ ഇതിനോടകം തന്നെ ഈ ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഈ പരിപാടിയിൽ അതിഥികളായെത്തിയതാകട്ടെ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളായിരുന്ന രഞ്ജിനി ഹരിദാസും, അർച്ചനയും, അരിസ്റ്റോ സുരേഷും, പിന്നെ മത്സരത്തിൽ വിജയിയായ സാബുമോനുമായിരുന്നു. 

ബിഗ് ബോസ് ഷോയിലെ സന്തോഷങ്ങളും രഹസ്യങ്ങളും പേളി ശ്രീനി പ്രണയവും വിവാഹവുമെല്ലാം ഈ ടോക്ക് ഷോയിൽ ചര്‍ച്ചയായിരുന്നു. അതേസമയം ഇപ്പോള്‍ ഇതിന് മറുപടിയെന്നോണം പേളി പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ്‌ബോസ് മത്സരാർത്ഥികൾക്കിടയിൽ ഏറെ ചർച്ചാവിഷയമായ പ്രണയമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെതും. ഇവരുടെയും പ്രണയത്തെ വ്യജമാണെന്നായിരുന്നു ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടിരുന്നത്. മത്സരം കഴിഞ്ഞതോടെ മത്സരാർത്ഥികൾ രണ്ടുവിഭാഗമായി പിരിയുകയും ചെയ്തു.

തങ്ങളുടെ പ്രണയത്തെ അംഗീകരിക്കാത്തവരെ വിവാഹത്തിനും പേളിയും ശ്രീനിഷും ക്ഷണിച്ചിരുന്നില്ല. ഇപ്പോൾ ബഡായി ബംഗ്ലാവിൽ എത്തിയപ്പോൾ ഇവരുടെ പ്രണയത്തെക്കുറിച്ച് നടൻ മുകേഷും ചോദിച്ചിരുന്നു. പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം വ്യാജമെന്ന് പറഞ്ഞ് നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ? പക്ഷെ ഇപ്പോൾ വിവാഹിതരായിരിക്കുന്നുവെന്ന എന്ന മുകേഷിന്റെ ചോദ്യത്തിന് ആദ്യം പ്രതികരിച്ചത് സാബുവായിരുന്നു.തമിഴ് ബിഗ് ബോസ് പോലെ ട്രാക്ക് പിടിക്കാമെന്ന് പറഞ്ഞതോടെയാണ് പ്രണയത്തിൽ സംശയം തോന്നിയതെന്നായിരുന്നു സാബു പ്രതികരിച്ചത്. അർച്ചനയും രഞ്ജിനിയുമാകട്ടെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.


അരിസ്റ്റോ സുരേഷും പേളിയും തമ്മിലാണ് പ്രണയമെന്നാണ് താൻ കരുതിയതെന്നാണ് രഞ്ജിനി പറഞ്ഞത്. ഇത് എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. എപ്പിസോഡ് വരും മുമ്പ് തന്നെ ഇതിന്റെ പ്രമോ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ പേളി തന്റെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. കല്ലുകൾ പെറുക്കി ടവർ നിർമ്മിക്കുന്ന വീഡിയോ ആയിരുന്നു ഇത്. ആരെങ്കിലും നിങ്ങൾക്ക് നേരെ കല്ലുകളെറിഞ്ഞാൽ ഇങ്ങനെ ചെയ്ത ശേഷം നന്ദി പറയണമെന്നായിരുന്നു അടിക്കുറിപ്പായി നൽകിയത്. ഇത് രഞ്ജിനിക്കും പേളിക്കുമുള്ള മറുപടിയെന്നാണ് പേളിയുടെയും ശ്രീനിഷിന്റെയും ആരാധകർ പറയുന്നത്. വിവാദങ്ങൾ വിടാതെ പിന്തുടരുമ്പോഴും ഇതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടെ ലോകത്ത് അടിച്ചുപൊളിക്കുകയാണ് താരദമ്പതികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends