Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...


രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?


വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!


കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും; ഉപ തെരഞ്ഞെടുപ്പിന് സാധ്യത


ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം

ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് ഞാൻ പ്രത്യക്ഷപ്പെട്ടത്!! തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ വിശദീകരണവുമായി നടി ആശാ ശരത്ത്

05 JULY 2019 02:57 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലൈവിലെത്തി നടി ആശാ ശരത്ത് ആരാധകരെ ഞെട്ടിച്ചത്. ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നും പറഞ്ഞുള്ള വീഡിയോ കണ്ടവരൊക്കെ ആദ്യമൊന്ന് ഞെട്ടി. കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്.

തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. 'എവിടെ' എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.’ ആശ ശരത്ത് തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നു. സഖറിയ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്നും, തബല വായിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും അവര്‍ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ആശ ശരത്ത് പറയുന്നു. ഇതോടെയാണ് ആരാധകരുടെ ശ്വാസം നേരെയായത്. 'എവിടെ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ആശാ ശരത്തിന്റെ ഞെട്ടിക്കുന്ന ലൈവ് വീഡിയോ പുറത്ത് വന്നത്. തന്റെ പുതിയ ചിത്രമായ 'എവിടെ'യ്ക്ക് വേണ്ടിയായിരുന്നു ആശാ ശരതിന്റെ ഈ 'കടുംകൈയെന്ന് പിന്നീടാണ് ആരാധകർക്ക് മനസിലായത്'. ' നടിയുടെ വിലാപം കണ്ട് ഓടിയെത്തിയ പലരും വിചാരിച്ചത് ആശാ ശരത്തിന്റെ യഥാർത്ഥ ഭർത്താവിനെ കാണാതെ പോയെന്നാണ്‌.

അതേസമയം സിനിമയുടെ പ്രചരണാര്‍ത്ഥം പുറത്ത് വിട്ട തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി നടി ആശാ ശരത്ത് രംഗത്തെത്തിയിരിക്കുകയാണ് . ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് താന്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ പേര് സക്കറിയാ ആണെന്നും തബലിസ്റ്റാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണല്‍ വീഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. പലരും ആശാ ശരത്തിന്റെ ഭര്‍ത്താവിനെയാണ് കാണാതായതെന്ന് തെറ്റിദ്ധരിച്ചു. വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചതോടെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പോലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് ശ്രീജിത്ത് ആശാ ശരത്തിനെതിരെ പെരുമന പോലീസിലും ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയെ നേരിട്ടും വിളിച്ച്‌ പരാതി നല്‍കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (44 minutes ago)

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!  (46 minutes ago)

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിര  (58 minutes ago)

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില  (1 hour ago)

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...  (1 hour ago)

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്  (1 hour ago)

ബില്ലുകൾ മാറാൻ മുൻകൂർ അനുമതി  (1 hour ago)

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി  (1 hour ago)

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...  (1 hour ago)

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു  (2 hours ago)

വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!  (2 hours ago)

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു... ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...  (3 hours ago)

തിരുവനന്തപുരം പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു  (3 hours ago)

കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹു  (3 hours ago)

Malayali Vartha Recommends