Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈറസ് ; ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെക്കുറിച്ചുള്ള ധാരണയില്ലായിരുന്നു ; ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു ; മാപ്പ് ! മാപ്പ് ചോദിച്ച് താരങ്ങൾ

05 JULY 2019 11:15 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വർഷം കേരളക്കരയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ ഒന്നാണ് നിപ ബാധ . ആദ്യം എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും, പിന്നീട് അതിനെ എല്ലാവരും ഒന്നാകെ അതിജീവിച്ചു . നാട്ടുകാരോടൊപ്പം ഡോക്ടർമാരും ആരോഗ്യ വകുപ്പും കൈകോർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയ വൈറസ് . ചിത്രം വിജയകരമായി ജൈത്രയാത്ര പുരോഗമിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും വളരെ റിയാലിസ്റ്റിക്ക് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാലിപ്പോൾ, ചിത്രത്തിൽ കടപ്പാട് വെയ്ക്കാതെ കോഴിക്കോട് ജില്ലയുടെ ഭൂപടം ഉപയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ആഷിക്ക് അബുവും നിര്‍മ്മാതാവ് റിമ കല്ലിങ്കലും. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് അബുവും റിമയും മാപ്പ് പറഞ്ഞു രംഗത്തെത്തിരയിരിക്കുന്നത്.

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജൈസണ്‍ നെടുമ്പാല നിര്‍മ്മിച്ച്‌ വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ജില്ലയുടെ ഭൂപടം സിനിമയില്‍ കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ കടപ്പാടാണ് ഇവർ ചിത്രത്തിൽ വെക്കാതിരുന്നത്. തുടർന്ന് മാപ്പു പറഞ്ഞു രംഗത്തെത്തുകയായിരുന്നു .

വിക്കിമീഡീയ കോമണ്‍സിലുള്ള ചിത്രം ഉപയോഗിച്ചാണ് മാപിന്റെ കമ്പ്യൂട്ടർ ഗ്രാഫിക്സ് നിര്‍മ്മിച്ചതെന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെക്കുറിച്ചുള്ള ധാരണക്കുറവ് മൂലവുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളതെന്ന് റിമയും ആഷിക്കും പറയുന്നു. അതുകൊണ്ടുതന്നെ ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുകയും ആ ചിത്രത്തിനുള്ള ആട്രിബ്യൂഷന്‍ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു എന്ന് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകനും വിക്കിപ്പീഡിയനുമാണ് ഇപ്പോള്‍ ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായ ജൈസണ്‍ നെടുമ്പാല . മാപ്പിങ് രംഗത്തും വിക്കിപ്പീഡിയ, മലയാളം കമ്ബ്യൂട്ടിങ് എന്നീ രംഗത്തും പ്രശസ്തനാണ് ജൈസണ്‍. 2018 ഡിസംബറില്‍ കമ്യൂണിറ്റി പങ്കാളിത്തത്തോടെ നടത്തിയ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപടനിര്‍മ്മിച്ച്‌ ജൈസണ്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends