Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി ; നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു ; അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും ; കാമുകന്റെ വേർപാടിൽ നെഞ്ച് തകർന്ന് താരം

05 JULY 2019 12:55 PM IST
മലയാളി വാര്‍ത്ത

കാമുകന്റെ മരണത്തിൽ നെഞ്ച് തകർന്ന് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മകൾ തൃഷാല . സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തൃഷാല തന്റെ കാമുകന്റെ വേർപ്പാടിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ജൂലൈ രണ്ടിനായിരുന്നു മരണം. എന്നാൽ, കാമുകന്റെ പേരോ മരണകാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല.

'എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു. നിന്നെ കണ്ടുമുട്ടാന്‍ സാധിച്ചതിനാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് തോന്നുന്നു. എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും.ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും ഞാൻ നിന്റെ ബെല്ല മിയ.'- തൃഷാല കുറിച്ചു.

ഈ അടുത്തിടെയാണ് തൃഷാലയുടെ ഇന്‍സ്റ്റാഗ്രാം പേജ് പ്രൈവറ്റ് ആക്കിയത്. 30000ത്തിലധികം ഫോളോവേഴ്‌സാണ് തൃഷാലയ്ക്ക് ഉണ്ടായിരുന്നത് . കാമുകനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും തൃഷാല പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ അക്കൗണ്ടിൽ ഈയൊരു ചിത്രം മാത്രമേ കാണുന്നുള്ളൂ.

1989 ലാണ് തൃഷാലയുടെ ജനനം. അതേ വര്‍ഷം തന്നെ റിച്ചയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് മകളെയും കൂട്ടി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി. പിതാവുമായുള്ള തൃഷാലയുടെ ബന്ധം അത്ര സുഖകരമല്ല. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തില്‍ റിച്ച ശര്‍മയെക്കുച്ചോ തൃഷാലയെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends