Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയിലെ തിരക്കേറിയ റോഡിൽ ബൈക്കിൽ ചീറിപ്പായുന്ന പേളിയെ പിന്തുടരുന്ന ശ്രീനിഷിന്റെ വീഡിയോ വൈറൽ...

05 JULY 2019 01:02 PM IST
മലയാളി വാര്‍ത്ത

നടിയും അവതാരകയും മോട്ടിവേഷണൽ സ്പീക്കറുമൊക്കെയായ പേളി മാണിയും നടൻ ശ്രീനിഷും ബിഗ്‌ബോസ് മത്സരാർത്ഥികളായെത്തിയാണ് പ്രണയത്തിലായത്. ഈ അടുത്ത കാലത്താണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇരുവരും. ഹണിമൂണ്‍ ചിത്രങ്ങളും പ്രധാന വിശേഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തിരക്കേറിയ റോഡിലൂടെ ബൈക്കില്‍ പായുന്ന പേളിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

നല്ലൊരു ബൈക്ക് റൈഡറാണ് പേളി മാണി. കൊച്ചിയിലെ തിരക്കേറിയ റോഡിൽ ബിഎംഡബ്ല്യൂ ബൈക്ക് ഓടിച്ച് പോകുന്ന പേളിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ബിഎംഡബ്ല്യൂവിന്റെ ത്രെറ്റൻ ബൈക്കാണ് പേളി ഓടിക്കുന്നത്. പേളി തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. പ്രിയപ്പെട്ട ഭാര്യയുടെ പ്രകടനം പകർത്തിയതാകട്ടെ ഭർത്താവ് ശ്രീനിഷാണ്. മറ്റൊരു ബൈക്കിൽ പേളിയെ പിന്തുടർന്നാണ് ശ്രീനിഷ് വീഡിയോ പകർത്തിയത്. ബ്രേക്ക് പിടിക്കുന്നതിനിടെ തെന്നിവീഴാത്ത മികച്ച സുരക്ഷയാണ് ബൈക്കിലുള്ളതെന്നാണ് പേളി കുറിച്ചിരിക്കുന്നത്. വളരെ നാളിന് ശേഷമാണു തന്റെ ഈ റൈഡെന്നും താരം കുറിച്ചിട്ടുണ്ട്. തന്നെ ബൈക്കോടിക്കാൻ പ്രേരിപ്പിച്ച ശ്രീനിഷിനും പേളി നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു ആകാംഷ നിറക്കുന്ന കാര്യം വരുന്നുണ്ടെന്ന് പറഞ്ഞാണ് പേളിയുടെ കുറിപ്പ് അവസാനിക്കുന്നത്. അതേ സമയം വ്യത്യസ്ത പ്രതികരണങ്ങളാണ് പേളിയുടെ ഈ വീഡിയോക്ക് ആരാധകർ നൽകുന്നത്. അടിപൊളിയായിട്ടുണ്ടെന്ന് ഒരുകൂട്ടർ പറയുമ്പോൾ പേളിയുടെ സുരക്ഷയിൽ ആശങ്കപ്പെടുന്നവരാണ് മറ്റുചില ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends