Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

നഷ്ടപ്പെടുമായിരുന്ന എന്റെ കാഴ്ച തിരിച്ചു കിട്ടിയത് ദൈവത്തിനെ പോലെ അവതരിച്ച അനുശ്രീ കാരണം ;നന്ദി അറിയിച്ച് യുവാവ് ; പോസ്റ്റ് വൈറൽ

05 JULY 2019 04:11 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ജീവിതത്തിൽ ആപത്ത് ഘട്ടങ്ങൾ എപ്പോളാണ് വരുന്നതെന്ന് ഒരിക്കലും ആർക്കും മുൻകൂട്ടി പറയാൻ സാധിക്കില്ല . എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ആരാണ് നമ്മളെ ആ ഘട്ടത്തിൽ രക്ഷകരായി എത്തുന്നതെന്ന് പോലും പറയാനാകില്ല . ചിലപ്പോൾ പ്രതീക്ഷിക്കാത്ത ചിലരാകും അങ്ങനെ എത്തുക . അത്തരത്തിലുള്ള ഒരു രക്ഷപ്പെടലിന്റെ കഥയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ് .അതും സോഷ്യൽമീഡിയയിലൂടെ. റംഷാദ് എന്ന യുവാവാണ് രംഗത്തെത്തിയിരിക്കുന്നത് . അതും നന്ദി അറിയിച്ചുകൊണ്ട് .

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ സഹായവുമായെത്തിയ നടി അനുശ്രീക്ക് നന്ദി അറിയിച്ചിരിക്കുകയാണ് റംഷാദ് . കാഴ്ച വരെ നഷ്ടപ്പെടേണ്ട അപകടത്തില്‍ നിന്ന് അനുശ്രീയുടെ സമയോചിതമായ ഇടപെടലാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്നാണ് റംഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

റംഷാദിന്‍റെ ഫുള്‍ജാര്‍ സോഡ കടയില്‍ സോഡ കുടിക്കാനെത്തിയതായിരുന്നു അനുശ്രീ. ഫുള്‍ജാര്‍ സോഡ ഉണ്ടാക്കുന്നതിനിടെ സോഡാക്കുപ്പികള്‍ കൂട്ടി അടിച്ച് കുപ്പിയുടെ ചില്ല് റംഷാദിന്‍റെ കണ്ണില്‍ തറച്ചുകയറി. എന്നാല്‍ ഒട്ടും അമാന്തിക്കാതെ സമയോചിതമായി പ്രവര്‍ത്തിച്ച അനുശ്രീയുടെ ഇടപെടല്‍ കൊണ്ട് തന്റെ കാഴ്ച തിരികെ കിട്ടിയെന്നും അനുശ്രീക്ക് നന്ദി പറയുന്നെന്നും റംഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പക്ഷേ ചികിത്സ കിട്ടാൻ വൈകിയിരുന്നെങ്കിൽ തന്റെ കാഴ്ച നഷ്ടപ്പെടുമായിരുന്നുവെന്ന് റംഷാദ് പറയുന്നു .

റംഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ ...

അപകടം പറ്റിയ ശേഷം കുറച്ച് ദിവസം നല്ല ടെൻഷൻ ആയിരുന്നു അത് കൊണ്ട് പലരുടെയും കോൾ ഒന്നും എനിക്ക് എടുക്കാൻ സാധിച്ചിരുന്നില്ല,

ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുക്ക് അത് തരണം ചെയ്യാൻ സർവ്വേശ്വരൻ ഒരു സഹായിയേ തരും ഒരു രക്ഷകനായി എനിക്കും ഉണ്ടായി അതുപോലെ ഒരാൾ

ശനിയാഴ്ച്ച ഏകദേശം വൈക്കീട്ട് 5 മണി കഴിഞ്ഞു കാണും എന്റെ ഫോണിലേക്ക് പിങ്കിയുടെ കോൾ

"റംഷാദേ എവിടെയാ കുലുക്കി സർബ്ബത്തിന്റെ ഷോപ്പ് "

ഞാൻ ഷോപ്പ് പറഞ്ഞു കൊടുത്തു ഒരു അര മണിക്കൂറിന് ശേഷം ഷോപ്പിന്റെ ഫ്രണ്ടിൽ ഒരു കാർ വന്നു നിർത്തി അതിൽ നിന്ന് ആദ്യം ഇറങ്ങിയത് മലയാളത്തിലെ നമ്മുടെ നയിക അനുശ്രീ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

തൊട്ടുപിന്നിൽ നിന്ന് പിങ്കിയും

" അനുവിന് ഫുൾജാർ സോഡ കുടിക്കണംന്ന് പറഞ്ഞു അതാ ഇങ്ങോട്ട് വന്നത്
പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഫുൾജാർസോഡ എടുത്തോ "

അവർക്ക് ഫുൾജാർസോഡ എടുക്കുന്ന തിരക്കിൽ ഞാനും. അത് കുടിക്കുന്നത് ടിക്ക്ട്ടോക്ക് എടുക്കാനുള്ള തിരക്കിൽ അവരും.

സോഡ എടുക്കുന്ന തിരക്കിനിടയിൽ എന്റെ കയ്യബന്ധത്താൽ കുപ്പികൾ കുട്ടി അടിച്ചു പൊട്ടി അതിൽ നിന്ന് ചില്ല് കഷ്ണം എന്റെ മേൽ കൺപോളപൊളിഞ്ഞു കണ്ണിൽ കയറി.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പതറിയ നിമിഷം.

"ഉടനെ തന്നെ അനുശ്രീ ഉറക്കെ പറയുന്നത് കേട്ടൂ ഉടനെ ആശുപത്രിയിലേക്ക് എത്തിക്കണം"

"ഒന്നും ഉണ്ടാകില്ല ഇപ്പം ഹോസ്പിറ്റൽ എത്തും "

കാറിൽ ഇരുന്ന് കരയുന്ന എന്നെ അനുശ്രീ ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു.

ഈ സമയം കൊണ്ട് തന്നെ കൊടുങ്ങല്ലൂർ ഉള്ള രണ്ട് ആശുപത്രികളും ഞങ്ങളെ കയ്യൊഴിഞ്ഞു.

കൊടുങ്ങല്ലൂരുള്ള കണ്ണാശുപത്രിയിൽ നിന്നാണേൽ അത്യാവശ്യം ഫസ്റ്റിയിടും അതിലുപരി ഒരു ലോഡ് ടെൻഷനും തന്ന് എത്രയും പെട്ടന്ന് അങ്കമാലിയിലേക്ക് എത്തിക്കൂ ഇതൊടെ അവരുടെ റോൾ പൂർണ്ണം.

അപ്പോഴെക്കും എന്റെ അനുജൻ എത്തി അവൻ അനുവിനോടും പിങ്കിയോടും പറഞ്ഞു അങ്കമാലിലേക്ക് ഞങ്ങൾ കൊണ്ട് പൊയ്ക്കൊളാന്ന്..

അനുപറഞ്ഞൂ
"വേണ്ട ഞങ്ങൾ എത്രയും പെട്ടന്ന് അങ്കമാലിയിൽ എത്തിക്കാം നിങ്ങൾ അങ്ങോട്ട് എത്തിയാൽ മതി" ഉടനെ തന്നെ വണ്ടി എടുത്തൂ.

അങ്കമാലി LFൽ എന്നെ എത്തിച്ചൂ.
എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അനുശ്രീ തന്നെ നേരിട്ട് ഇടപെട്ട് ഡോക്ടർമാരെ കൊണ്ട് ചെയ്യിക്കുന്നുണ്ടായിരുന്നൂ.

ടെസ്റ്റ് റിസൾട്ടൊക്കെ വരട്ടെ എന്നിട്ട്
ഇന്ന് രാത്രിയോ നാളെ പുലർച്ചക്കോ ആയി ഡോക്ടർ സർജ്ജറിക്ക് നിർദ്ദേശിച്ചൂ അത്യാഹിത വിഭാഗത്തിൽ നിന്നും എന്നെ വാർഡിലേക്ക് മാറ്റി അപ്പോഴേക്കും ഏകദേശം 10 മണി ആയിക്കാണും.

വിട്ടുകാരോട് പിങ്കി വന്ന് പറയുന്നത് കേട്ടൂ

"ഇതുവരെയുള്ള എല്ലാ ബില്ലും അനു അടച്ചിട്ടുണ്ട് പിന്നെ കുറച്ച് ക്യാഷ് അഡ്വാഡും അടച്ചിട്ടുണ്ട് എല്ലാ ബിലും മരുന്നും ഇതാ "

പിങ്കി എന്റെ അനുജനെ ഏൽപ്പിച്ചൂ.

ഇറങ്ങാൻ നേരം അനു എന്റെ അടുത്തുവന്നു പറഞ്ഞു ഒരു ടെൻഷനും വേണ്ട ഞങ്ങളൊക്കെ ഉണ്ട് എന്ത് ഉണ്ടെങ്കിലും വിളിക്കണേ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട് .
അടൂത്ത ദിവസം ഞാൻ വരാട്ടോ എന്ന് പറഞ്ഞു ഇറങ്ങി

പിന്നീട് എന്റെ ഹോസ്പിറ്റലിലെ ഓരോ കാര്യങ്ങളും അനുജനോട് അനുശ്രീ അന്വേഷിക്കുന്നുണ്ടായിരുന്നൂ.

സർവ്വേശ്വരന്റെ കാരുണ്യത്താലും ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവരുടെ പ്രാർത്ഥനയാലും ഞാൻ സുഖപ്പെട്ടു വരുന്നൂ.

ഇന്നലെ വൈക്കീട്ട് അനുവും പിങ്കിയും പിന്നെ ഡ്രൈവറുചേട്ടനും കോസ്റ്റും ബ്രോയും ഫ്രൂട്ട്സും ഒക്കെ വീണ്ടും വന്നിരുന്നൂ.

ഞാൻ സുഖമായി വരുന്നതറിഞ്ഞ് സന്തോഷത്തോടെയാ തിരിച്ച് പോയത്

പോകും വഴി അനുശ്രീ "പെട്ടന്ന് സുഖമായിട്ട് വേണം കുലുക്കി സർബ്ബത്തും ഫുൾജാറും എല്ലാം നമ്മുക്ക് സെറ്റാക്കണം ആ മുടങ്ങിപ്പോയ ഫുൾജാർ അവിടെ നിന്നും എനിക്ക് കുടിക്കണം ഞാൻ വരാം ട്ടോ"....

അനുശ്രീയുടെ ആ നേരത്തെ സമയോചിതമായ ഇടപെടലും സർവ്വേശ്വരന്റ
കരുണ്യവുമാണ് എന്റെ ചികിത്സപെട്ടന്നായത്.

ഒരു പക്ഷേ ചികിത്സ കിട്ടാൻ വൈകിയിരുന്നാൽ ചിലപ്പോൾ എന്റെ കാഴ്ച്ച തന്നെ നഷ്ടപ്പെട്ടേനെ...

ഒരു പാട് സ്നേഹവും നന്ദീയും അനുശ്രീ പിങ്കി....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (4 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (6 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (12 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends